സുല്‍ത്താന്‍ ബത്തേരി: നഗരത്തിലെ മാലിന്യത്തിെൻറ ഭൂരിഭാഗവും ചെന്നെത്തുന്നത് കൈപ്പഞ്ചേരി തോട്ടിലേക്കാണ്. ഹോട്ടലുകളിലെ ശൗചാലയത്തില്‍നിന്ന് പോലുമുള്ള വെള്ളം ഈ തോട്ടിലെത്തിച്ചേരുന്നുണ്ട്. തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിനെതുടര്‍ന്ന് രണ്ടുമാസം മുമ്പ് ഗാന്ധി ജങ്ഷനിലുള്ള ഹോട്ടല്‍ പൂട്ടിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും പല ഹോട്ടലുകളിലും നിന്നുള്ള അഴുക്കുവെള്ളം നേരെ ഈ തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. മലിനജലം ഒഴുക്കിവിടുന്നതിന് പല സ്ഥാപനങ്ങളും തോട്ടിലേക്ക് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഒഴുകിവരുന്ന മാലിന്യമെല്ലാം കൈപ്പഞ്ചേരിയിലാണ് ചെന്നടിയുന്നത്. ട്രാഫിക് ജങ്ഷന്‍ മുതല്‍ ഗാന്ധി ജങ്ഷന്‍ വരെ പുതുതായി നിര്‍മിച്ച ഓവുചാലില്‍നിന്ന് മലിനജലം എത്തുന്നതും കൈപ്പഞ്ചേരി തോട്ടിലേക്കാണ്. പ്ലാസ്റ്റിക് മാലിന്യം, മദ്യക്കുപ്പികള്‍, ഹോട്ടല്‍ മാലിന്യം എന്നിവയെല്ലാം തോട്ടില്‍ അടിഞ്ഞുകിടക്കുന്നു. മറ്റു പല ചാലുകളില്‍നിന്നും മാലിന്യം ഇവിടേക്കെത്തിച്ചേരുന്നുണ്ട്. പണ്ട് അലക്കുന്നതിനും കുളിക്കുന്നതിനുമെല്ലാം ഈ തോട്ടിലെ വെള്ളം ഉപയോഗിച്ചിരുന്നു. തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്ന് നഗരസഭ അധികൃതരോട് കൈപ്പഞ്ചേരിക്കാര്‍ ആവശ്യപ്പെട്ടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.