മാനന്തവാടി: കേരള, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മൈസൂരു-ബാവലി ഹൈവേ റോഡ് നിർമാണം അന്തിമഘട്ടത്തിൽ. എന്നാൽ, രാത്രിയാത്ര നിരോധനം മൂലം റോഡ് സമ്പൂർണമായി പ്രയോജനപ്പെടുത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. മൈസൂരുവിൽനിന്ന് ബാവലി വരെയെത്തുന്ന ഹൈവേയുടെ നിർമാണമാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. കർണാടക സർക്കാറാണ് കൊരട്ടഗരെ, തുംകൂരു, കനിയാൽ, മൈസൂരു, ബാവലി റോഡിനെ സ്റ്റേറ്റ് ഹൈവേ 33 ആയി പ്രഖ്യാപിച്ചത്. ഇതിെൻറ ഭാഗമായാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി അനുവദിച്ച 518 കോടി രൂപ മുടക്കിയാണ് നിർമാണം പൂർത്തീകരിക്കുന്നത്. ബാവലിയിൽനിന്ന് ഹൈവേ രാജീവ് ഗാന്ധി നാഷനൽ പാർക്കിലെ വെള്ളവന മേഖലയിൽനിന്ന് വഴിതിരിച്ച് കാരാപ്പുർ, ഹോളലു, ഗുണ്ടത്തൂർ, ഹൊസ വഴിയാണ് അന്തർ സന്തയെത്തുന്നത്. വനമേഖലയിൽ ഒറ്റവരിയും ഹാൻ പോസ്റ്റ് മുതൽ മൈസൂരു വരെ രണ്ടുവരിപ്പാതയും അവിടെനിന്ന് െകാരട്ടഗരെ, ബംഗളൂരു വരെ നാലുവരിപ്പാതയുമാണ്. ഹൈദരാബാദിലെ ദിലിപ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം നടത്തുന്നത്. കേരള-കർണാടക അതിർത്തിയായ മാനന്തവാടി ബാവലി വരെയും സുൽത്താൻ ബത്തേരി മുത്തങ്ങ മൂലഹള്ളവരെയും ഹൈവേയുടെ നിർമാണം പൂർത്തിയായിവരുകയാണ്. കർണാടകയിൽനിന്ന് കേരളത്തിലേക്ക് രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ്. മാനന്തവാടിയിൽനിന്ന് ബാവലി വഴി മൈസൂരു റോഡിൽ ആകെ 15 കിലോമീറ്റർ മാത്രമാണ് വനം ഉൾപ്പെടുന്നത്. ബാവലിയിലും വെള്ളയിലും 15 കിലോമീറ്റർ ദൂരത്തിൽ വനംവകുപ്പിെൻറ രണ്ട് ചെക്പോസ്റ്റുകളും ഉണ്ട്. വനം ഏറ്റവും കുറഞ്ഞ റോഡ് എന്നനിലയിൽ മൈസൂരു ഹാൻ പോസ്റ്റ് മാനന്തവാടി റോഡിലെ രാ്ത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്. ഇൗ ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും നിവേദനങ്ങളും നൽകിയിട്ടുണ്ട്. കർണാടക സംസ്ഥാനത്തിൽപ്പെട്ട ജനവാസകേന്ദ്രമായ ബാവലി, ബൈരക്കുപ്പ പ്രദേശത്തുള്ളവർക്ക് ദുരിതം ഏറിയിരിക്കുകയാണ്. ഇവർ രാത്രിയാത്ര നിരോധനം നിലനിൽക്കുന്നതു കൊണ്ടുതന്നെ താലൂക്ക്, ജില്ല ആസ്ഥാനത്ത് എത്തിപ്പെടാൻ വളരെയധികം ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.