മാനന്തവാടി: അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവ്. കണിയാരം പാലാക്കുളി ജങ്ഷനിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിെൻറ ഭാഗങ്ങൾ പൊളിക്കാനാണ് സബ് കലക്ടർ ഉത്തരവിട്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐ കണിയാരം മേഖല കമ്മിറ്റി സെക്രട്ടറി പി.എൻ. സുനീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടത്തിെൻറ കോണ്‍ക്രീറ്റ് സണ്‍ഷേഡ്, കോണ്‍ക്രീറ്റ് തൂണുകൾ, ഭിത്തികള്‍ മുതലായവ വിള്ളലുകള്‍ വീണ് ബലക്ഷയം വന്നതായും കെട്ടിടത്തിന് നേരിയ ചെരിവുള്ളതായും കണ്ടെത്തിയ പശ്ചാത്തലത്തില്‍ വന്‍ അപകടസാധ്യത മുന്‍നിര്‍ത്തി പ്രസ്തുത വാടകക്കെട്ടിടത്തില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കാനും ബലപ്പെടുത്താനും സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവിനെതിരെ കെട്ടിട ഉടമ സമര്‍പ്പിച്ച സത്യവാങ്മൂലത്തിെൻറ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് അസി. എൻജിനീയറുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ പുതിയ ഉത്തരവ്. തഹസില്‍ദാർ, വില്ലേജ് ഓഫിസര്‍ എന്നിവരും റിപ്പോർട്ട് നൽകിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ കെട്ടിട ഉടമയോട് കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനും കെട്ടിടം ബലപ്പെടുത്തുന്നതിനും നിർദേശിച്ചുകൊണ്ട് പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ക്കെതിരെ പിന്നീട് കെട്ടിട ഉടമ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. അതില്‍ കെട്ടിടത്തിന് ബലക്ഷയമൊന്നുമില്ലെന്നും കോണ്‍ക്രീറ്റ് സ്ലാബിെൻറ വിള്ളലുകള്‍ തേപ്പുകൊണ്ട് മാറ്റാന്‍ കഴിയുന്ന ചെറിയ വിള്ളലുകളാണെന്നും മുകള്‍നില സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചുവരുന്നതാണെന്നും വാടകക്കാര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നും പ്രസ്താവിച്ചിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യക്തിവൈരാഗ്യത്തിെൻറ പേരിലാണെന്നും കെട്ടിട ഉടമ ദറാര്‍ ബാബു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, കെട്ടിടത്തിെൻറ ഒന്നാംനിലയും മുകളിലോട്ടുള്ള ഭാഗവും അപകടാവസ്ഥയിലും ഉപയോഗയോഗ്യമല്ലാത്തതുമാണെന്നും പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ സാങ്കേതിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സാങ്കേതിക റിപ്പോര്‍ട്ട് കെട്ടിട ഉടമയുടെ വാദഗതികള്‍ക്ക് എതിരായതിനാലും കോടതിയില്‍ സാങ്കേതിക റിപ്പോര്‍ട്ടിനെതിരെ പ്രത്യേക എതിര്‍വാദങ്ങള്‍ ഒന്നും ഉന്നയിക്കാത്തതിനാലുമാണ് കെട്ടിടത്തിെൻറ അപകടാവസ്ഥയിലുള്ള ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ സബ് കലക്ടര്‍ അന്തിമ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഈ നടപടിക്രമങ്ങള്‍ ഏപ്രിൽ 30നകം നടപ്പാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.