പനമരം: ജനവാസ കേന്ദ്രത്തിലേക്ക് പനമരം ബിവറേജസ് മദ്യശാല മാറ്റി സ്ഥാപിച്ചതിനെതിരെ ജനരോഷം ശക്തമാകുന്നു. ചൊവ്വാഴ്ച സർവകക്ഷി സമിതി യോഗം ചേർന്നു. ഷോപ്പിനു മുന്നിൽ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. നീരട്ടാടി റോഡിൽ ഹോപ്കോക്ക് സമീപമാണ് പുതിയ മദ്യശാല തുറന്നത്. രഹസ്യമായാണ് മദ്യശാലയുടെ ഇവിടേക്കുള്ള മാറ്റം. അതുകൊണ്ടുതന്നെ പ്രദേശവാസികളിൽനിന്ന് കാര്യമായ എതിർപ്പ് ഉണ്ടായില്ല. എന്നാൽ, വിൽപന തുടങ്ങിയതോടെ നാട്ടുകാർ സംഘടിക്കുകയായിരുന്നു. 300 മീറ്റർ അകലെയുള്ള കോട്ടൂർ പണിയ കോളനിയിലെ സ്ത്രീകൾ ആദ്യ ദിവസംതന്നെ എതിർപ്പുമായി മദ്യശാലക്കു മുന്നിൽ എത്തിയിരുന്നു. എന്നാൽ, പരിസരവാസികളുടെ പിന്തുണ ലഭിക്കാതെവന്നതോടെ അവർ സമരം ചെയ്യാതെ മടങ്ങി. എന്നാൽ, ഇപ്പോൾ സ്ഥിതി ആകെ മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം മദ്യശാലക്കു സമീപം നാട്ടുകാർ ചേർന്ന പ്രതിഷേധ യോഗത്തിൽ 200ഓളം പേർ പങ്കെടുത്തു. ഇതിൽ കൂടുതലും വീട്ടമ്മമാരായിരുന്നു. യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് ഉദ്ഘാടനം ചെയ്്തു. പി.ജെ. ബേബി, കെ. അസീസ്, ജാബിർ വരിയിൽ, ബെന്നി അരിഞ്ചേർമല, രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.