കല്‍പറ്റ: വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ¥ൈബക്കിലത്തെി സ്ത്രീകളുടെ മാല പൊട്ടിച്ചോടുന്ന സംഘം വൈത്തിരി പൊലീസിന്‍െറ പിടിയിലായി. ബത്തേരി വളപ്പില്‍ ഇസ്രത്ത് (25), കോലകംചിറ അനൂപ് (25), ബത്തേരി മാട്ടംതൊടി നിജാസ് (22) എന്നിവരാണ് പിടിയിലായത്. പൊഴുതന അത്തിമൂലയില്‍ സെപ്റ്റംബര്‍ 17ന് അത്തിമൂല സ്വദേശിനി നളിനിയുടെ ഒരു പവന്‍െറ സ്വര്‍ണമാല പിടിച്ചു പറിച്ച കേസിലെ പ്രതികള്‍ വൈത്തിരി അമ്മാറയില്‍ വാഹന പരിശോധനക്കിടെ പൊലീസിന്‍െറ വലയിലാവുകയായിരുന്നു. വൈത്തിരി പൊലീസ് സബ്ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശിന്‍െറ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജയചന്ദ്രന്‍, പൊലീസുകാരായ അബ്ദുറഹിമാന്‍, പ്രമോദ്, പത്മകുമാര്‍, സലീംകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളുടെ രേഖാചിത്രം പൊലീസ് കഴിഞ്ഞദിവസം തയാറാക്കിയിരുന്നു. ഈ ചിത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കാന്‍ സഹായകരമായത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ജില്ലയിലെ പടിഞ്ഞാറത്തറ, മീനങ്ങാടി, മേപ്പാടി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, തിരുനെല്ലി, മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലും കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലും സമാന കേസുകളില്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചു. ഇസ്രത്ത്, അനൂപ് എന്നിവരില്‍നിന്നുള്ള വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് നിജാസ് അറസ്റ്റിലായത്. പടിഞ്ഞാറത്തറ, വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പിടിച്ചുപറി കേസില്‍ നിജാസും ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒറ്റക്ക് നടന്നുപോകുന്ന സ്ത്രീകളുടെ അടുത്ത് പ്രതികള്‍ ബൈക്ക് നിര്‍ത്തി അവരോട് അടുത്ത വര്‍ക്ഷോപ് എവിടെയാണെന്ന് അന്വേഷിക്കും. ഇതിനിടയില്‍ സ്ത്രീകളുടെ ശ്രദ്ധതെറ്റുന്ന നേരം ഒരാള്‍ മാല പിടിച്ചുപറിക്കുകയും കൂടെയുള്ള ആള്‍ സ്റ്റാര്‍ട്ട്ചെയ്ത് വെച്ച ബൈക്ക് വളരെ വേഗത്തില്‍ ഓടിച്ചുപോവുകയുമാണ് മോഷണരീതി. മാല പിടിച്ചുപറിക്കുന്നതിനായി പ്രതികളുപയോഗിച്ചു വന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പത്തോളം കേസുകളിലുള്‍പ്പെട്ട പ്രതികളില്‍നിന്ന് 124 ഗ്രാം സ്വര്‍ണവും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.