മാനന്തവാടി: ജില്ലയില്‍ കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കുന്നവരുടെ എണ്ണം പെരുകുന്നു. ഒന്നില്‍കൂടുതല്‍ ലൈസന്‍സുള്ളവരും ഡ്രൈവിങ് അറിയാതെ ലൈസന്‍സ് കരസ്ഥമാക്കിയവരും നിരവധിയുണ്ട് ജില്ലയില്‍. കേരള ഡ്രൈവിങ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ കര്‍ശന മാനദണ്ഡങ്ങളും സാങ്കേതികത്വങ്ങളും മറികടക്കണം. എന്നാല്‍, പണമുണ്ടെങ്കില്‍ കര്‍ണാടക ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കുമെന്നതാണ് ആളുകളെ അതിനായി പ്രേരിപ്പിക്കുന്നത്. 4000 രൂപക്ക് ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സും 8000 രൂപക്ക് ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സുമാണ് കര്‍ണാടകയിലെ ഹുന്‍സൂരില്‍നിന്നും ഒരുവിധ ടെസ്റ്റുകളുമില്ലാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ യഥേഷ്ടം ലഭിക്കുന്നത്. ഇതിനായുള്ള ഏജന്‍റുമാരുടെ സംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ലേണേഴ്സ് ടെസ്റ്റിന് അപേക്ഷനല്‍കി ടെസ്റ്റ് എഴുതണം. ഇതില്‍ പരാജയപ്പെട്ടാല്‍ ഫൈനടച്ച് വീണ്ടും അപേക്ഷനല്‍കണം. ഡ്രൈവിങ് ടെസ്റ്റില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ‘എട്ടും’, മറ്റ് വാഹനങ്ങള്‍ക്ക് ‘എച്ചും’ വരച്ച് വിജയിച്ചെങ്കില്‍മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളു. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പരിശോധനയും ഇല്ലാതെയാണ് ഇരട്ടിയിലധികം പണംനല്‍കി കര്‍ണാടകയില്‍നിന്ന് ലൈസന്‍സ് നേടുന്നത്. കേരളത്തില്‍ ഇതിന് 2000 രൂപ മാത്രമാണ് ഫീസിനത്തില്‍ ചെലവ് വരുന്നുള്ളൂ. ടാക്സി വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കേരള ലൈസന്‍സും മറ്റ് വാഹനങ്ങളോടിക്കുമ്പോള്‍ കര്‍ണാടക ലൈസന്‍സുമാണ് ഭൂരിഭാഗം പേരും പരിശോധനകളില്‍ ഹാജരാക്കുന്നത്. ഏത് സംസ്ഥാനത്തെയും ലൈസന്‍സ് രാജ്യത്ത് എവിടെയും ഉപയോഗിക്കാമെന്നതിനാല്‍ പൊലീസിനോ മോട്ടോര്‍വാഹന വകുപ്പിനോ കാര്യമായ നടപടികളെടുക്കാന്‍ കഴിയാതെപോകുന്നു. ഡ്രൈവിങ് അറിയാത്തവര്‍പോലും ലൈസന്‍സ് കരസ്ഥമാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയുമാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട നല്ളൊരുതുക ഇതരസംസ്ഥാനത്തേക്ക് എത്തിച്ചേരുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.