പനമരം: യു.ഡി.എഫ് ഭരിക്കുന്ന പനമരം ഗ്രാമപഞ്ചായത്തില്‍ സി.എം.പിയുടെ രഹസ്യനീക്കങ്ങള്‍ യു.ഡി.എഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. ഭരണ മാറ്റത്തിനടക്കമുള്ള സാധ്യതകളിലേക്ക് ചര്‍ച്ചകള്‍ സജീവമാകുമ്പോഴും ഒന്നും സംഭവിക്കില്ളെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. 23 വാര്‍ഡുകളുള്ള പനമരം ഗ്രാമപഞ്ചായത്തില്‍ 12 വാര്‍ഡുകളുടെ പിന്തുണയിലാണ് യു.ഡി.എഫ് ഭരണം നടത്തുന്നത്. കോണ്‍ഗ്രസ്-അഞ്ച്, മുസ്ലിം ലീഗ്-അഞ്ച്, സി.എം.പി-രണ്ട് എന്നിങ്ങനെയാണ് യു.ഡി.എഫിലെ കക്ഷിനില. ഇതില്‍ സി.എം.പി ഇടതിലേക്ക് പോയാല്‍ അവര്‍ക്ക് 13 അംഗങ്ങളും യു.ഡി.എഫിന് 10 അംഗങ്ങളുമാകും. സി.എം.പിയുടെ രാഷ്ട്രീയ നീക്കം ഇടത് കേന്ദ്രങ്ങളില്‍ ഉണര്‍വുണ്ടാക്കിയിരിക്കുകയാണ്. ജില്ലയില്‍ സി.എം.പിയുടെ അവസാനവാക്കായ ടി. മോഹനനാണ് പനമരത്തെ വൈസ് പ്രസിഡന്‍റ്. ഇടതുപക്ഷത്തിന്‍െറ ജില്ലാ നേതൃത്വവുമായി മോഹനന്‍ ഇതിനോടകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇടതിലേക്ക് സി.എം.പി മാറാനുള്ള സാധ്യത തള്ളുന്നില്ളെന്നാണ് ടി. മോഹനന്‍ ബുധനാഴ്ച ‘മാധ്യമ’ത്തോട് പറഞ്ഞത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ സി.എം.പി യു.ഡി.എഫ് വിടുമെന്ന സംസാരമുയര്‍ന്നപ്പോള്‍ യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മാറ്റിപ്പറയുന്നതാണ് യു.ഡി.എഫ് നേതൃത്വത്തെ ആധിയിലാക്കുന്നത്. സി.എം.പി ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള നീക്കങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായതായി പനമരം ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം അഞ്ചുകുന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.വി. സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും.ഇടതിലേക്ക് പോയാല്‍ സി.എം.പിക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനം കിട്ടുമെന്നുറപ്പാണ്. വനിതാ സംവരണമായ പ്രസിഡന്‍റ് സ്ഥാനം സി.എം.പി ആവശ്യപ്പെട്ടേക്കില്ളെന്നാണ് സൂചനകള്‍. യു.ഡി.എഫുമായി കാര്യമായ തര്‍ക്കങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ സി.എം.പി മാറിച്ചിന്തിക്കാനുള്ള സാഹചര്യമെങ്ങനെയാണ് ഉണ്ടായതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. സി.എം.പി യു.ഡി.എഫ് വിടില്ളെന്നും അവര്‍ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.