മാനന്തവാടി: വനംവകുപ്പിന്‍െറ കുടിയിറക്ക് ഭീഷണിയത്തെുടര്‍ന്ന് ജില്ലയിലെ നിരവധി ചെറുകിട കര്‍ഷകര്‍ ആശങ്കയില്‍. ജില്ലയില്‍ 1142 ഹെക്ടര്‍ കൈയേറ്റഭൂമി ഉണ്ടെന്നാണ് കണക്ക്. മാനന്തവാടി വനം ഡിവിഷന് കീഴില്‍ 340ഉം സൗത് വയനാട്ടില്‍ 802 ഹെക്ടര്‍ ഭൂമിയുമാണുള്ളത്. മാനന്തവാടിയില്‍ 500ഓളം കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. അമ്പുകുത്തിയിലാണ് ഏറ്റവുംകൂടുതല്‍ പേര്‍ ഉള്ളത്. ഇവിടെ 160ഓളം കുടുംബങ്ങളുണ്ട്. ഇതിലധികവും 10 മുതല്‍ 20 സെന്‍റ് ഭൂമിയുള്ളവരാണ്. സൗത് വയനാട്ടില്‍ പാമ്പ്ര, ചീയമ്പം, കുന്നത്തിടവക, മേപ്പാടി, ചൂരല്‍മല, അട്ടമല തുടങ്ങിയ സ്ഥലങ്ങളിലാണ് കൈയേറ്റഭൂമികളുള്ളത്. 2015 സെപ്റ്റംബര്‍ നാലിനുണ്ടായ ഹൈകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുന്നത്. 1977ന് ശേഷം കൈയേറിയ ഭൂമികളാണ് തിരിച്ചുപിടിക്കുന്നത്. 1957ലെ വനസംരക്ഷണ നിയമത്തിന്‍െറയും 1961ലെ വനനിയമപ്രകാരവുമാണ് നടപടി. ഒക്ടോബര്‍ ആദ്യവാരത്തോടെ നോട്ടീസുകള്‍ അയച്ചുതുടങ്ങും. സ്വയം ഒഴിഞ്ഞുപോയില്ളെങ്കില്‍ നിയമനടപടികളിലൂടെ ഒഴിപ്പിക്കാനാണ് നീക്കം. വനംവകുപ്പ് നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനത്തില്‍ കര്‍ഷക കുടുംബങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.