ക്രഷര്‍ സമരത്തില്‍ സംഘര്‍ഷം

മാനന്തവാടി: ക്രഷര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന സമരത്തിനിടെ ക്രഷര്‍ ജീവനക്കാരും സമരക്കാരും തമ്മില്‍ നേരിയ സംഘര്‍ഷം. തോണിച്ചാല്‍ അത്തേരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറിനു മുന്നില്‍ നടത്തുന്ന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് സമരക്കാരായ നാലു സ്ത്രീകള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ ക്രഷറിലേക്കുള്ള വാഹനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന കോടതി നിര്‍ദേശം നടപ്പാക്കാന്‍ പൊലീസിന് ചൊവ്വാഴ്ച ഹൈകോടതി ഉത്തരവ് നല്‍കിയിരുന്നു. ഇതുപ്രകാരം ക്രഷറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ടിപ്പറുകള്‍ ക്രഷറിലേക്ക് കടത്തിവിടുന്നതിനിടെയാണ് സമരക്കാരും ജിവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. കുമാരി കരിയന്‍, അത്തേരിക്കുന്ന് ജോണന്‍, ലീല മുരുകന്‍, പ്രഭാ പ്രദീപന്‍ എന്നിവരാണ് ചികിത്സ തേടിയത്. കഴിഞ്ഞ 50 ദിവസമായി ക്രഷറിനു മുന്നില്‍ നാട്ടുകാര്‍ സമരം നടത്തിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.