വാഴ തിന്നതിന് കസ്റ്റഡിയിലെടുത്ത പോത്തുകളെ ലേലം ചെയ്തു

കല്‍പറ്റ: വാഴ തിന്നു നശിപ്പിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത പോത്തുകളെ പൊലീസ് ലേലം ചെയ്തു. വൈത്തിരി ചുണ്ടയില്‍ അറയ്ക്കല്‍ ഷാജിയുടെ 103 വാഴകള്‍ തിന്നുനശിപ്പിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത പോത്തുകളെയാണ് ലേലം ചെയ്തത്. കല്‍പറ്റ സി.ജെ.എം കോടതിയുടെ ഉത്തരവു പ്രകാരമായിരുന്നു ലേലം. ലേലം ഇനത്തില്‍ കിട്ടിയ തുകയായ 70,000 രൂപ കോടതിയില്‍ കെട്ടിവെച്ചു. സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. ചുണ്ട സ്വദേശിയായ വാര്യത്തുപറമ്പില്‍ നൗഫല്‍ പോത്തുകളെ അഴിച്ചുവിട്ട് ഷാജിയുടെ വാഴകൃഷി നശിപ്പിച്ചു എന്നതായിരുന്നു കേസ്. 15,000 രൂപയുടെ നാശനഷ്ടമുണ്ടായതായി ഷാജി കോടതിയില്‍ അറിയിച്ചിരുന്നു. പോത്തിന്‍െറ ഉടമസ്ഥനായ നൗഫല്‍ പിഴയൊടുക്കാത്തതിനാലാണ് പോത്തുകളെ കസ്റ്റഡിയിലെടുത്ത് ലേലം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.