ജില്ലാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്: പുല്‍പള്ളി ആര്‍ച്ചറി അക്കാദമിക്ക് മികച്ച നേട്ടം

പുല്‍പള്ളി: സബ് ജൂനിയര്‍, മിനി വിഭാഗങ്ങളുടെ ജില്ലാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പുല്‍പള്ളി ആര്‍ച്ചറി അക്കാദമിയിലെ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടി. ഇന്ത്യന്‍ റൗണ്ട്, റീ-കര്‍വ് റൗണ്ട്, കോംപൗണ്ട് റൗണ്ട് എന്നീ ഇനങ്ങളിലെല്ലാം അക്കാദമിയിലെ താരങ്ങള്‍ മുന്നിട്ടുനിന്നു. പുല്‍പള്ളി ആര്‍ച്ചറി അക്കാദമി ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ് പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എസ്. ബാബു, ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്‍റ് വി.ആര്‍. ബാലന്‍, സെക്രട്ടറി കെ. രാജന്‍, കെ.എസ്. സുചിത്ര, ടി. മണി, എം. സുനില്‍കുമാര്‍, സി.യു. ശങ്കരന്‍, ശിവകുമാര്‍, എം.ജെ. കുര്യന്‍, പി.എസ്. ഗിരീഷ്കുമാര്‍, ലത ഗോപിദാസ്, ശാന്ത വിജയന്‍, പി.വി. വിനോദ്കുമാര്‍, എ.സി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ആര്‍ച്ചറി അസോസിയേഷന്‍ പ്രസിഡന്‍റ് വി.ആര്‍. ബാലന്‍, സെക്രട്ടറി കെ. രാജന്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.