മാനന്തവാടി: തെരുവുനായ്ക്കളുടെ ആക്രമണം ദിനേന വര്‍ധിക്കുമ്പോഴും പ്രതിരോധത്തിനായി നല്‍കുന്ന റാബിസ് എറിഗ് വാക്സിന്‍ ജില്ലാ ആശുപത്രിയില്‍ ഇല്ലാത്തത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഐ.ഡി.ആര്‍.വി പ്രതിരോധ കുത്തിവെപ്പാണ് നല്‍കാറ്്. മറ്റ് വളര്‍ത്തുമൃഗങ്ങള്‍, കുരങ്ങ് എന്നിവയുടെ കടിയേറ്റാലും ഈ കുത്തിവെപ്പുതന്നെയാണ് നല്‍കാറുള്ളത്. എന്നാല്‍, നായ്ക്കള്‍ ഉള്‍പ്പെടെ മൃഗങ്ങളുടെ ആക്രമണത്തില്‍ സാരമായി പരിക്കേല്‍ക്കുകയും മുറിവ് പറ്റുകയും ചെയ്താല്‍ റാബിസ് എറിഗ് കുത്തിവെപ്പാണ് നല്‍കാറുള്ളത്. ആഴ്ചകളായി ജില്ലാ ആശുപത്രിയില്‍ ഈ കുത്തിവെപ്പിനുള്ള വാക്സിന്‍ ഇല്ലാത്തതാണ് കടിയേല്‍ക്കുന്നവര്‍ക്ക് ദുരിതമായി മാറുന്നത്. മുഖമുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുമ്പോള്‍ വിഷബാധ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളിലേക്കത്തെി രോഗിയുടെ ജീവന്‍ അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിനെതിരെയുള്ള പ്രതിരോധമെന്ന നിലക്കാണ് ഈ കുത്തിവെപ്പ് നല്‍കുന്നത്. സംസ്ഥാനത്തുടനീളം തെരുവുനായ്ശല്യം വര്‍ധിക്കുമ്പോഴും റാബിസ് വാക്സിന്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്തത് അധികൃതരുടെ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഞായറാഴ്ച തൃശ്ശിലേരിയില്‍ നായുടെ കടിയേറ്റവരില്‍ രണ്ടു പേരെ കുത്തിവെപ്പിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നതും ഈ കാരണം കൊണ്ടുതന്നെയാണ്. ഇത് രോഗികള്‍ക്ക് ഏറെ പ്രയാസങ്ങളാണ് വരുത്തിവെക്കുന്നത്. വാക്സിന്‍െറ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാന്ന് അധികൃതരുടെ വിശദീകരണം. വാക്സിന്‍ ഇല്ലാത്തതിന്‍െറ പേരില്‍ നായുടെ കടിയേല്‍ക്കുന്ന നിര്‍ധനരും ആദിവാസികളുമാണ് ഏറ്റവുമധികം ബുദ്ധിമുട്ടിലാകുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.