സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക ഗ്രാമവികസന ബാങ്ക് വാര്‍ഷിക പൊതുയോഗം തടസ്സപ്പെടുത്തിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യോഗസ്ഥലത്തെ ഫര്‍ണിച്ചറുകളും കസേരകളും അടിച്ചുതകര്‍ത്തു. യോഗത്തിനത്തൊത്തവര്‍ പോലും മിനുട്സില്‍ ഒപ്പിട്ടുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച പത്തുമണിക്കാണ് യോഗം തുടങ്ങിയത്. യോഗത്തിനത്തൊത്തവരുടെ പേരില്‍ മിനുട്സില്‍ ഒപ്പിട്ടുവെന്നും ഇത് ചോദ്യം ചെയ്ത ബാങ്ക് മെംബര്‍മാരായ സി.പി.എം പ്രവര്‍ത്തകരോട് ഭരണസമിതി മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് പ്രശ്നം തുടങ്ങിയത്. സംഭവം അറിഞ്ഞ് കൂടുതല്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്തത്തെി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ യോഗം തടസ്സപ്പെടുത്തുകയും കസേരകളും മറ്റും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനിടെ യോഗത്തിനത്തെിയ ബാങ്ക് മെംബര്‍മാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗസ്ഥലത്തുനിന്ന് പുറത്തുപോയി. ഇതോടെ പ്രതിഷേധക്കാര്‍ കണക്കുകളും നോട്ടീസും വലിച്ചെറിയുകയും രജിസ്റ്ററുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘട്ടനവും നടന്നതോടെ സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തി. തുടര്‍ന്ന് പൊലീസും നേതാക്കന്മാരും ഇടപെട്ട് രംഗം ശാന്തമാക്കി. ഡിവൈ.എസ്.പി ഹരിഹരന്‍, ബത്തേരി സി.ഐ എം.ഡി. സുനില്‍, എസ്.ഐ ബിജു ആന്‍റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരും ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. അതേസമയം, യോഗത്തിന്‍െറ മിനുട്സ് തന്‍െറ കൈവശമുണ്ടെന്നും യോഗത്തിനത്തെിയവര്‍ അജണ്ട അംഗീകരിച്ചതായി എഴുതി ഒപ്പിട്ടുതന്നുവെന്നും അതിനാല്‍ ജനറല്‍ബോഡി നടന്നതായും ബാങ്ക് പ്രസിഡന്‍റ് കെ.കെ. ഗോപിനാഥന്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ ബാങ്കിനെതിരെ പ്രതിഷേധം നടക്കുന്ന സമയത്ത് കര്‍ഷകരെ കബളിപ്പിച്ചാണ് ബാങ്ക് അധികൃതര്‍ യോഗം നടത്തുന്നതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളും ടൗണില്‍ പ്രകടനം നടത്തി. മര്‍ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.