സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍െറ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേടെന്ന് സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. ബത്തേരി അസി. ഡയറക്ടര്‍ (ഓഡിറ്റ്) ഓഫിസിലെ ജൂനിയര്‍ ഓഡിറ്റര്‍ പി.കെ. വിജയന്‍െറ നേതൃത്വത്തിലാണ് ഓഡിറ്റ് നടത്തിയത്. ഭരണ സമിതി അംഗങ്ങള്‍ക്കും സെക്രട്ടറിക്കുമെതിരെ നിരവധി കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായവര്‍ക്ക് വ്യവസ്ഥ ഇല്ലാതിരുന്നിട്ടും സ്ഥിരനിയമനം നല്‍കി. സബ് സ്റ്റാഫ് തസ്തികയിലെ ജീവനക്കാര്‍ക്ക് ബിരുദം വിദ്യാഭ്യാസ യോഗ്യത പാടില്ളെന്ന വ്യവസ്ഥ പാലിക്കാതെ നിയമനം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ നിയമന നിരോധന ഉത്തരവ് പോലും പരിഗണിച്ചില്ല. അനുവദിനീയമായ തസ്തികകള്‍ 11 ആണെങ്കിലും ക്ളാസിഫിക്കേഷന്‍ നടത്താതെ 29 തസ്തികകള്‍ക്ക് അനുമതി നല്‍കുകയും 24 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. സ്റ്റാഫ് പാറ്റേണ്‍ പുതുക്കി വാങ്ങാതെയാണ് നിയമനം നടത്തിയിരിക്കുന്നത്. ഹൈകോടതി ഉത്തരവിനെ മറയാക്കിയാണ് ചില നിയമനങ്ങള്‍ നടത്തിയത്. നിയമനവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കോടതിയില്‍ കേസ് നല്‍കിയപ്പോള്‍ നിയമന ഉത്തരവ് നല്‍കിയ വിവരം മറച്ചുവെച്ച് ബാങ്ക് സത്യവിരുദ്ധമായാണ് കോടതിയില്‍ പ്രസ്താവന നല്‍കിയത്. നിയമനം സംബന്ധിച്ച് അനാവശ്യ കേസുകള്‍ക്ക് സാഹചര്യം സൃഷ്ടിച്ച് ബാങ്കിന് സാമ്പത്തിക ബാധ്യത വരുത്തിവെച്ചു. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 2.65 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് കോടതിയില്‍ കാണിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടം 3.65 കോടി രൂപയായിരുന്നു. ബാങ്ക് നഷ്ടത്തിലായതിനാലാണ് നിയമനം നടത്താന്‍ സാധിക്കാത്തതെന്ന് കോടതിയെ ബോധിപ്പിച്ചു. കൂടാതെ 2014-15 വര്‍ഷത്തെ ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഓഡിറ്റ് പൂര്‍ത്തിയാക്കുന്ന മുറക്ക് ബാങ്കിന്‍െറ സാമ്പത്തിക സ്ഥിതി വ്യക്തമാകുമെന്നും സാമ്പത്തിക സ്ഥിതി ഭദ്രമാകുകയാണെങ്കില്‍ നിയമനം നടത്താന്‍ സാധിക്കുമെന്നുമാണ് കോടതിയെ അറിയിച്ചത്. ഓഡിറ്റ് പൂര്‍ത്തിയാക്കുന്ന മുറക്ക് യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവായി. 2014-15 വര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കിയത് 2015 സെപ്റ്റംബര്‍ 30നാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്കിന്‍െറ നഷ്ടം 4.66 കോടി രൂപയായിരുന്നു. റിപ്പോര്‍ട്ട് വന്നതിനു ശേഷം നിയമനം നടത്താനുള്ള കോടതിയുടെ ഉത്തരവ് പാലിക്കാതെ 2015 മാര്‍ച്ച് മൂന്നിനുതന്നെ അഞ്ച് പേര്‍ക്ക് ബാങ്ക് പ്രസിഡന്‍റ് സ്ഥിരനിയമന ഉത്തരവ് നല്‍കി. ചെയ്യുന്നത് നിയമപരമല്ല എന്ന് ബാങ്ക് ഭരണസമിതിക്ക് വ്യക്തമായി അറിയാമെന്നിരിക്കെ നിയമനം സാധൂകരിക്കാന്‍ ഹൈകോടതിയില്‍നിന്ന് അനുകൂല ഉത്തരവുകള്‍ നേടുന്നതിന് മന$പൂര്‍വം കേസുകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന്‍െറ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സഹായിച്ചു. ബാങ്ക് ഭരണസമിതിയിലെ അഞ്ച് അംഗങ്ങള്‍ കുടിശ്ശികക്കാരാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഗഹാന്‍ ചാര്‍ജ്, കെട്ടിട ഫണ്ട് എന്നീ ഇനങ്ങളില്‍ വായ്പാ അപേക്ഷകരില്‍നിന്ന് അധികം തുക ഈടാക്കുന്നതായും ഓഡിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.