മാനന്തവാടി: എടവക, നല്ലൂര്‍നാട് മാനന്തവാടി വില്ളേജുകളില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി തുടര്‍ പ്രവൃത്തികള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ഒരു മാസംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ ധാരണയായി. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഒ.ആര്‍. കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് തീരുമാനിച്ചത്. പദ്ധതിയുടെ 90 ശതമാനം പണി പൂര്‍ത്തീകരിച്ചെങ്കിലും മാനന്തവാടി നഗരത്തിലെ പൈപ്പിടല്‍ പ്രവൃത്തി അനിശ്ചിതത്വത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എ മുന്‍കൈയെടുത്ത് യോഗം വിളിക്കുകയായിരുന്നു. എം.എല്‍.എ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപ ശശി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.എം. വര്‍ക്കി, ഇ.ജെ. ബാബു, സി.കെ. രാജീവന്‍ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.