മാനന്തവാടി: നിലവിലെ അംഗം രാജിവെച്ചതിനെ തുടര്‍ന്ന് മാനന്തവാടി ബ്ളോക് പഞ്ചായത്തിലെ അഞ്ചാം ഡിവിഷനായ തിരുനെല്ലിയില്‍ ഒഴിവുവന്ന സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് ആരവമായി. ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ മൂന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. തിരുനെല്ലി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട്, 14, 17 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ 4903 പുരുഷന്മാരും 5397 സ്ത്രീകളും ഉള്‍പ്പെടെ 10,300 വോട്ടര്‍മാരാണ് ഉള്ളത്. പട്ടികവര്‍ഗ സംവരണ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഒ.ആര്‍. കേളു എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. 2016 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് കേളു യു.ഡി.എഫിലെ ചന്ദ്രനെ പരാജയപ്പെടുത്തിയത്. സി.പി.എം വനിതാ സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയേക്കുമെന്നാണ് സൂചന. യു.ഡി.എഫ് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുളളൂ. നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പി കൂടി മത്സരരംഗത്തേക്ക് വന്നേക്കാം. അങ്ങനെ വന്നാല്‍ ശക്തമായ ത്രികോണമത്സരത്തിന് സാധ്യത ഏറും. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഉരുക്കുകോട്ടയായി നിലകൊണ്ടതിനാല്‍ എളുപ്പത്തില്‍ ജയിച്ചുവരാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.