മേപ്പാടി: തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യവ്യക്തി കഴിഞ്ഞ 17ന് രാത്രി പൊളിച്ച മതില്‍ പുനര്‍നിര്‍മിക്കാന്‍ കോണ്‍വെന്‍റ് അധികൃതര്‍ നടത്തിയ നീക്കത്തെതുടര്‍ന്ന് നേരിയ സംഘര്‍ഷം. മേപ്പാടി പൊലീസിന്‍െറ സന്ദര്‍ഭോചിത ഇടപെടല്‍മൂലം വലിയ സംഘര്‍ഷം ഒഴിവായി. മൗണ്ട് താബോര്‍ കോണ്‍വെന്‍റിന്‍െറ മതില്‍ ആറുവര്‍ഷം മുമ്പ് നിര്‍മിച്ചതു മുതല്‍ ആരംഭിച്ച പ്രശ്നത്തിന് ഇതുവരെയും പരിഹാരമായില്ല. സമീപവാസിയായ ജെയിംസുമായാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതുസംബന്ധിച്ച് സിവില്‍ കേസ് കോടതിയിലുണ്ട്. കേസ് തീര്‍പ്പാകുന്നതിനുമുമ്പാണ് മതില്‍ പൊളിച്ചത്. ആ മതില്‍ യാഥാസ്ഥാനത്ത് പുന$സ്ഥാപിക്കാനായിരുന്നു കോണ്‍വെന്‍റ് അധികൃതരുടെ ശ്രമം. ഇതിനെ ജെയിംസും കുടുംബവും എതിര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ മേപ്പാടി പൊലീസ് അധികൃതര്‍ ഇരുവിഭാഗക്കാരെയും പിന്തിരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.