മുഴുവന്‍ പഞ്ചായത്തുകളിലും ഒ.ഡി.എഫ് വിജിലന്‍റ് സമിതി

കല്‍പറ്റ: ഒക്റ്റോബര്‍ 15നകം സമ്പൂര്‍ണ ഒ.ഡി.എഫ് (പൊതുസ്ഥലത്ത് മലവിസര്‍ജനമില്ലാത്ത) ജില്ലയാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഒ.ഡി.ഫ് വിജിലന്‍റ് ആന്‍ഡ് മോണിറ്ററിങ് സമിതി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്തിലെ വ്യക്തിഗത ശുചിമുറി നിര്‍മാണ പുരോഗതി വിലയിരുത്തി ആവശ്യമായ സാങ്കേതിക സഹായം നല്‍കി സമയബന്ധിതമായി ഒ.ഡി.എഫ് ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം ഒഴിവാക്കി ശാസ്ത്രീയമായി ശുചിമുറി ഉപയോഗിക്കേണ്ടതിന്‍െറ ആവശ്യകത ഉയര്‍ത്തിപ്പിടിച്ച് വാര്‍ഡ്തലത്തില്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമിതി നേതൃത്വം നല്‍ക്കും. ഗ്രാമപഞ്ചായത്ത് തലത്തിലെ പൊതുശുചിത്വ സംവിധാനങ്ങളും അങ്കണവാടി, സ്കൂള്‍, സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുടെ ശുചിത്വസംവിധാനങ്ങളും ഈ സമിതി പരിശോധിക്കും. കൂടാതെ പട്ടികവര്‍ഗ കോളനികളിലും പ്രത്യേകം ശ്രദ്ധപതിപ്പിക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒ.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണസമിതിക്കൊപ്പം ആരോഗ്യവകുപ്പ് മേധാവികള്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, കുടുബശ്രീ സി.ഡി.എസ്, എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗം, ട്രൈബര്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, സ്കൂള്‍ മേധാവികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ അംഗങ്ങളായ സമിതി വാര്‍ഡ് തലത്തില്‍ വാര്‍ഡ്തല ശുചിത്വസമിതികളിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.