വെള്ളമുണ്ട: മംഗലശ്ശേരി-എടലോട്ടുകൊല്ലി റോഡില്‍ നടന്നുപോകാനെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കാരണം 40 വര്‍ഷത്തോളം പഴക്കമുള്ള റോഡും സമീപത്തെ വയലും കണ്ടാല്‍ തിരിച്ചറിയാനാവാത്തവിധം ചളി നിറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്ത സോളിങ് പൊളിഞ്ഞ് ചില ഭാഗങ്ങളില്‍ കൂര്‍ത്ത കല്ലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. കല്ലുകള്‍ പൂര്‍ണമായി ഇളകിപ്പോയ ഇടങ്ങളില്‍ പടുകുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. ഈ കുഴികളില്‍ ചളിവെള്ളം നിറഞ്ഞിരിക്കുന്നു. വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ ശ്രദ്ധിച്ചില്ളെങ്കില്‍ ചളിയില്‍ വീഴുമെന്നുറപ്പ്. 60ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡാണിത്. ഓട്ടോറിക്ഷകള്‍ ഈ റോഡുവഴി വരില്ല. സ്വന്തമായി വാഹനമില്ലാത്ത നാട്ടുകാര്‍ ചളിയില്‍ നീന്തിവേണം പോകാന്‍. സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. റോഡിനോടുള്ള പഞ്ചായത്തിന്‍െറ നിരന്തരമായ അവഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജനകീയ കമ്മിറ്റിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റോഡിനുവേണ്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനിച്ചു. ഇതറിഞ്ഞതോടെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേരിട്ടത്തെി ഭരണം ലഭിച്ചാല്‍ റോഡ് നന്നാക്കുമെന്ന് ഉറപ്പുനല്‍കിയതായും പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ളെന്നും നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ യു.ഡി.എഫ് കമ്മിറ്റിക്ക് സാധിച്ചില്ളെന്നും മുന്‍ എം.എല്‍.എ പി.കെ. ജയലക്ഷ്മിയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം പാഴായിപ്പോയെന്നും പഞ്ചായത്ത് അംഗം സി.എസ്.കെ. തങ്ങള്‍ പറഞ്ഞു. ഈ ഭാഗത്തെ ജനങ്ങളുടെ ദുരിതം നേരിട്ട് ബോധ്യമുണ്ടെന്നും റോഡ് നന്നാക്കുന്നകാര്യത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മൂന്നു ലക്ഷവും ബ്ളോക് പഞ്ചായത്ത് അഞ്ച് ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ച് അത്യാവശ്യ നവീകരണം നടത്താന്‍ നടപടിയെടുക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.