കാട്ടാനയുടെ ആക്രമണം: മൂന്നര മാസത്തിനിടെ മൂന്നു മരണം

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ നോര്‍ത് വയനാട് വനം ഡിവിഷന് കീഴില്‍ മൂന്നര മാസത്തിനിടെ പൊലിഞ്ഞത് മൂന്നു ജീവനുകള്‍. ജൂണ്‍ മൂന്നിന് ബാവലി തോണിക്കടവ് സ്വദേശി മാതനെ മണ്ണുണ്ടി കോളനിക്ക് സമീപത്തുവെച്ച് ആന ചവിട്ടിക്കൊന്നിരുന്നു. ജൂണ്‍ 23ന് കോട്ടിയൂര്‍ കോളനിയിലെ കുമാരനെ വീടിനു സമീപത്താണ് ആന ചവിട്ടിക്കൊന്നത്. ഏറ്റവും ഒടുവില്‍ ചൊവ്വാഴ്ച വനം വാച്ചര്‍ ബേഗൂര്‍ കോളനിയിലെ ബൊമ്മനാണ് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ദീര്‍ഘകാലം താല്‍ക്കാലിക വാച്ചറായി ജോലി ചെയ്തിരുന്ന ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് സ്ഥിരം ജോലിയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച രാവിലെ മേലുദ്യോഗസ്ഥര്‍ക്കൊപ്പം ജോലിചെയ്യവെ കാട്ടിക്കുളം ഇരുമ്പുപാലത്തിന് സമീപത്തെ തേക്ക് പ്ളാന്‍േറഷനുള്ളില്‍വെച്ച് ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ദീര്‍ഘകാലം കാടിനെ അടുത്തറിയാവുന്ന ആളെന്ന നിലയില്‍ മറ്റുള്ളവരെ രക്ഷിക്കാനായി ആനയുടെ ശ്രദ്ധതിരിക്കുന്നതിനിടെ ഓടിവന്ന ആന അടിച്ചുവീഴ്ത്തുകയായിരുന്നു. സഹപ്രവര്‍ത്തകന്‍െറ ദാരുണാന്ത്യത്തില്‍ നോക്കിനില്‍ക്കാനേ കൂടെയുള്ളവര്‍ക്ക് സാധിച്ചുള്ളൂ. ദുരന്തത്തിന്‍െറ ഞെട്ടലില്‍ നിന്നും ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവര്‍ മോചിതരായിട്ടില്ല. അതേസമയം, മരിച്ച മാതന്‍െറയും കുമാരന്‍െറയും കുടുംബത്തിന് മൂന്നരമാസമായിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചില്ളെന്നത് വിരോധാഭാസമായി നിലനില്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.