കല്‍പറ്റ: വയനാട്ടില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ വിതരണവും ഉപയോഗവും നിയന്ത്രിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍െറ തീരുമാനം നടപ്പില്‍ വരുത്തുന്നതിന് മുമ്പ് പകരം സംവിധാനം ഒരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്ളാസ്റ്റിക് വിഷമയമാണെന്നും വയനാട്ടിലെ മണ്ണിനും മനുഷ്യര്‍ക്കും ഏറെ ദോഷമുണ്ടാക്കുന്നതുമാണെന്ന വസ്തുത നിഷേധിക്കുന്നില്ല. എന്നാല്‍, കാലങ്ങളായി നിത്യജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന പ്രധാന വസ്തു പകരം സംവിധാനമേര്‍പ്പെടുത്താതെ പെട്ടെന്ന് നിരോധിക്കുന്നത് ശരിയല്ല. പ്ളാസ്റ്റിക് നിരോധിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ തുണിസഞ്ചികളും, പേപ്പര്‍ സഞ്ചികളും സൗജന്യമായി വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണം. ഒരു മാസം 20 ടണ്‍ പ്ളാസ്റ്റിക്കാണ് വയനാട്ടില്‍ മാത്രം ഉപയോഗിക്കുന്നത്. പ്ളാസ്റ്റിക് കാരിബാഗുകള്‍, പ്ളെയിറ്റുകള്‍, ഗ്ളാസുകള്‍, തെര്‍മോപ്ളെയിറ്റുകള്‍, ടംബ്ളറുകള്‍, പേപ്പര്‍ ഇല തുടങ്ങിയ 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ വ്യാപാരികള്‍ എതിരല്ല. എന്നാല്‍, നടപടിക്ക് മുതിരുന്നവര്‍ പകരം സംവിധാനം നടപ്പാക്കണം. പ്ളാസ്റ്റിക് നിരോധം നടപ്പാക്കാന്‍ തിടുക്കം കാട്ടുന്ന ജില്ലാ ഭരണകൂടം മാരക വിഷാംശങ്ങളടങ്ങിയ വിലകുറഞ്ഞ പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇതരസംസ്ഥാന വ്യാപാരികള്‍ മഹാദ്ഭുതമെന്ന പേരില്‍ വില്‍ക്കുന്നത് നിയന്ത്രിക്കാനോ നിരോധിക്കാനോ തയാറായിട്ടില്ളെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, ട്രഷറര്‍ കെ. കുഞ്ഞിരായിന്‍ ഹാജി, അഷ്റഫ് വേങ്ങാട് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.