വെള്ളമുണ്ട: ഒറ്റ സീറ്റിന്‍െറ പിന്‍ബലത്തില്‍ ഭരണം നടക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫില്‍ അണിയറ നീക്കം സജീവം. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രൂപ് പോര് കാരണം നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം ലീഗ് വിമത അംഗത്തിന്‍െറ പിന്തുണയോടെ തിരിച്ചുപിടിക്കാനുള്ള നീക്കമാണ് അണിയറയില്‍ സജീവമായത്. പാര്‍ട്ടി റെബലായി ഇടതുമുന്നണി പിന്തുണയോടെ പന്തിപ്പൊയില്‍ വാര്‍ഡില്‍നിന്ന് മത്സരിച്ച് ജയിച്ച വനിതാ അംഗത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിലെ ചില നേതാക്കള്‍ തയാറെടുക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ മറ്റെങ്ങും കാണാത്ത തരത്തില്‍ യു.ഡി.എഫിനകത്ത് ഗ്രൂപ് പ്രവര്‍ത്തനം നടന്ന പഞ്ചായത്തില്‍ ഒറ്റ സീറ്റിന്‍െറ കുറവിലാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. വിമത-റെബല്‍ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പിന്നീട് നിരവധി നേതാക്കളെയടക്കം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍, ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിന്‍െറ ഭാഗമായി പുറത്താക്കിയവരെ മുഴുവന്‍ ഇതിനോടകം പാര്‍ട്ടിയില്‍ തിരികെയത്തെിച്ചു കഴിഞ്ഞു. നിലവില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന ലീഗ് റെബല്‍ വനിതാ അംഗത്തെ മാത്രമാണ് തിരിച്ചെടുക്കാനുള്ളത്. ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന് വൈസ് പ്രസിഡന്‍റ് പദവി വഹിക്കുന്ന വനിതാ അംഗം പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലീഗിന് കത്ത് നല്‍കിയിട്ടുമുണ്ട്. ഈ നീക്കം പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഇടതുഭരണത്തിനുമേല്‍ ആശങ്കയുയര്‍ത്തുന്നുണ്ട്. 16 അംഗങ്ങളുള്ള ഭരണസമിതിയില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് സ്വതന്ത്രയുടെ പിന്തുണയുമുള്‍പ്പെടെ എട്ടും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്. ഇതില്‍ എല്‍.ഡി.എഫ് സ്വതന്ത്രയും നിലവിലെ വൈസ് പ്രസിഡന്‍റുമായ നസീമ പൊന്നാണ്ടിയെ പാര്‍ട്ടിയിലേക്ക് എത്തിച്ച് ഭരണം പിടിക്കാനാണ് ലീഗിലെ ചില നേതാക്കള്‍ ശ്രമം നടത്തുന്നത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പ് സമയത്ത് ലീഗിന്‍െറ കുത്തക സീറ്റായ പന്തിപ്പൊയില്‍ വാര്‍ഡില്‍ നിന്നും പാര്‍ട്ടി ഒൗദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് നസീമ ജയിച്ചത്. സി.പി.ഐയുടെ സീറ്റില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഇടതുപക്ഷം നസീമക്ക് പിന്തുണ നല്‍കുകയും ചെയ്തു. ലീഗ് വിമതയായി ഇടതു പിന്തുണയോടെ മത്സരിച്ച് ജയിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയാണുണ്ടായത്. നസീമയെ പാര്‍ട്ടി തിരിച്ചെടുത്താല്‍ യു.ഡി.എഫിന് ഭരണ പ്രതീക്ഷയുണ്ട്. ഇടതുഭരണ സമിതിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കെ ടൗണിലെ ഓട്ടോറിക്ഷാ പെര്‍മിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട് സമിതി തീരുമാനത്തിനെതിരെ ഇവര്‍ പരസ്യമായ പ്രതിഷേധവുമായി യു.ഡി.എഫിനൊപ്പം നില്‍ക്കുകയുമാണ്. അനുനയശ്രമങ്ങള്‍ പാളിയതോടെയാണ് ഇടതുപക്ഷം ആശങ്കയിലായത്. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത് ശരിയാണെന്നും മുന്നണി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ളെന്നും നസീമ പൊന്നാണ്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വതന്ത്രയായി മത്സരിച്ച തനിക്ക് ഇടതുപക്ഷം പിന്തുണ നല്‍കുകയായിരുന്നുവെന്നും താനൊരിക്കലും ഇടതുപക്ഷത്തേക്ക് മാറിയിട്ടില്ളെന്നും അവര്‍ പറഞ്ഞു. ഓട്ടോറിക്ഷാ പെര്‍മിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട നിലപാടുമായി തനിക്ക് ഇപ്പോള്‍ വിയോജിപ്പുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.