പനമരം: വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച്, നരച്ച താടിയും ചീകിയൊതുക്കിയ നീണ്ട മുടിയുമായി ആള്‍ക്കൂട്ടത്തിലത്തെുന്ന എ.സി. വര്‍ക്കി ഇനി കര്‍ഷകമനസ്സില്‍ ജ്വലിക്കുന്ന ഓര്‍മ. വര്‍ക്കി പുതുജീവിതത്തിലേക്ക് കൊണ്ടുവന്ന നൂറുകണക്കിന് കര്‍ഷകര്‍ ഇന്ന് വയനാടിന്‍െറ വിവിധ ഭാഗങ്ങളിലുണ്ട്. കടം കയറി ആത്മഹത്യക്കൊരുങ്ങിയവര്‍ക്ക് വര്‍ക്കിയുടെ സമരങ്ങള്‍ ആത്മവിശ്വാസം നല്‍കി. ഞായറാഴ്ച നേതാവിനെ അവസാനമായി കാണാന്‍ നടവയലിലത്തെിയവര്‍ക്ക് നല്ലതു മാത്രമേ വര്‍ക്കിയെക്കുറിച്ച് പറയാനുണ്ടായിരുന്നുള്ളൂ. വര്‍ക്കിയുടെ പൊതുപ്രവര്‍ത്തനത്തിന്‍െറ ഉയര്‍ച്ചതാഴ്ചകള്‍ ഏറെ കണ്ട സ്ഥലമാണ് നടവയല്‍. കാര്‍ഷികോല്‍പന്ന വിലയിടിവിനത്തെുടര്‍ന്ന് കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംപ്രാപിക്കാന്‍ തുടങ്ങിയതോടെ വര്‍ക്കി കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. വായ്പ തിരിച്ചുപിടിക്കാന്‍ ധനകാര്യ സ്ഥാപന മേധാവികള്‍ കര്‍ഷകരെ പേടിപ്പിക്കുമ്പോള്‍ അവരെ തിരിച്ച് പേടിപ്പിക്കുക എന്നതായിരുന്നു വര്‍ക്കിയുടെ സമരരീതി. സംഘടിത കര്‍ഷകര്‍ വര്‍ക്കിക്കു കീഴില്‍ അണിനിരന്ന് ധനകാര്യ സ്ഥാപന മേധാവികളെ വിറപ്പിച്ചു. ജില്ലയുടെ മുക്കിലും മൂലയിലും ഫാര്‍മേഴ്സ് റിലീഫ് ഫോറം യൂനിറ്റുകളുണ്ടാക്കാന്‍ രാഷ്ട്രീയം മറന്ന് കര്‍ഷകര്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ വര്‍ക്കി അവിടെയൊക്കെ ഓടിയത്തെി. വണ്ടിക്കൂലി പരിചയക്കാരോട് കടം വാങ്ങിയായിരുന്നു ഈ യാത്രകളൊക്കെ. കടങ്ങള്‍ വളരുമ്പോഴും ഫാര്‍മേഴ്സ് റിലീഫ് ഫോറം വളരുകയായിരുന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആത്മവിശ്വാസം അത് വര്‍ക്കിക്ക് നല്‍കി. ആ വര്‍ഷം പനമരത്ത് ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാ സമ്മേളനം നടത്തിയപ്പോള്‍ 5000ത്തിലേറെ കര്‍ഷകര്‍ പങ്കെടുക്കുകയുണ്ടായി. ഫാര്‍മേഴ്സ് റിലീഫ് ഫോറം വോട്ടുബാങ്കായത് രാഷ്ട്രീയ പാര്‍ട്ടികളെ വിറളിപിടിപ്പിച്ചു. വാഗ്ദാനങ്ങളുമായി വന്നവരെ തിരിച്ചയക്കാന്‍ വര്‍ക്കിക്ക് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായില്ല. നടവയല്‍ ടൗണിനടുത്ത കുടിലിലാണ് താമസമെങ്കിലും പാവപ്പെട്ട കര്‍ഷകരുടെ രോദനമായിരുന്നു അദ്ദേഹത്തിന്‍െറ മനസ്സ് നിറയെ. സംഘടന പ്രബലമാകുകയും സംസ്ഥാന ചെയര്‍മാന് കീഴില്‍ നിരവധി നേതാക്കള്‍ ഉണ്ടാകുകയും ചെയ്തതോടെ എല്ലാവരെയും അഭിപ്രായ ഐക്യത്തോടെ കൊണ്ടുപോകാന്‍ വര്‍ക്കി ഏറെ പണിപ്പെട്ടിരുന്നു. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ലഭിച്ച മൂന്ന് സീറ്റുകള്‍ ഭരണത്തില്‍ നിര്‍ണായക ഘടകമായിരുന്നു. ഫാര്‍മേഴ്സ് റിലീഫ് ഫോറം പിന്തുണ ഇടതുപക്ഷത്തിനായത് അക്കാലത്ത് രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ ചര്‍ച്ചാവിഷയമായി. കേന്ദ്ര സര്‍ക്കാറിന്‍െറ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ ഉണ്ടായതോടെ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തില്‍നിന്ന് അണികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ളെന്നും കൂടുതല്‍ സമരങ്ങളിലൂടെ ഫാര്‍മേഴ്സ് റിലീഫ് ഫോറം വീണ്ടും വന്‍ ശക്തിയാകുമെന്നുമായിരുന്നു വര്‍ക്കി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.