കല്‍പറ്റയില്‍നിന്ന് പടിഞ്ഞാറത്തറ എത്താന്‍ ‘വാരിക്കുഴികള്‍’ താണ്ടണം

കല്‍പറ്റ: കല്‍പറ്റയില്‍നിന്ന് പിണങ്ങോട് വഴി പടിഞ്ഞാറത്തറയില്‍ എത്തണമെങ്കില്‍ വാരിക്കുഴികള്‍ കടക്കേണ്ട അവസ്ഥയാണ്. 20 കിലോമീറ്ററോളം റോഡില്‍ പലയിടത്തും വന്‍ കുഴികളാണ്. റോഡ് ആരംഭിക്കുന്ന കല്‍പറ്റ ചുങ്കത്ത് അടുത്തിടെയാണ് റോഡ് നന്നാക്കിയത്. മുമ്പ് അശാസ്ത്രീയമായി ടാര്‍ ചെയ്ത റോഡ് പൂര്‍ണമായും തകര്‍ന്നതിനത്തെുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്യുകയാണുണ്ടായത്. കോണ്‍ക്രീറ്റ് തീരുന്നിടത്തുള്ള കുഴികള്‍ അടക്കുന്നതിന് നടപടിയൊന്നും സ്വീകരിച്ചതുമില്ല. അപ്പണവയല്‍, പുഴമുടി, പഞ്ചാബ്, പിണങ്ങോട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെല്ലാം ഒരടിയോളം താഴ്ചയുള്ള കുഴികളാണ്. മുപ്പതോളം സ്വകാര്യ ബസുകളും പത്തിലധികം ദീര്‍ഘ ദൂര കെ.എസ്.ആര്‍.ടി.സി ബസുകളും ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നുണ്ട്. കൂടാതെ, വിനോദ സഞ്ചാര കേന്ദ്രങ്ങളായ കര്‍ളാട് ചിറ, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. വെയര്‍ഹൗസ് ഭാഗത്ത് റോഡിന്‍െറ അരിക് തകര്‍ന്നതിനത്തെുടര്‍ന്ന് ചെറിയ വാഹനങ്ങള്‍ മറിയുന്നത് നിത്യസംഭവമാണ്. ഇവിടെ പേരിന് മാത്രം കുഴിയടക്കല്‍ നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇവിടെ കുഴികളായിരിക്കുകയാണ്. റോഡിന് വീതിയും കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനും ബുദ്ധിമുട്ടാണ്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആളുകള്‍ ദിവസവും യാത്ര ചെയ്യുന്ന റോഡാണിത്. വലിയ കുഴികളില്‍ പലതും നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണും പാറപ്പൊടിയും ഉപയോഗിച്ച് അടച്ചു. എന്നാല്‍, മഴ പെയ്യുന്നതോടെ ഇതെല്ലാം ഒലിച്ചുപോകുകയാണ്. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് റോഡ് പൂര്‍ണമായും തകര്‍ന്ന ചില സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നു. മഴക്കാലം തീരാനായതോടെ ഈ ഭാഗങ്ങള്‍ വീണ്ടും തകരാന്‍ തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.