വെള്ളമുണ്ട: പതിനഞ്ചു ലക്ഷം രൂപ വിലവരുന്ന ഭൂമി ഗ്രന്ഥശാലക്ക് സൗജന്യമായി നല്‍കി യു.സി. ഹുസൈന്‍ എന്ന പൊതുപ്രവര്‍ത്തകന്‍ നാടിന് മാതൃകയാവുന്നു. പന്തിപ്പൊയില്‍ ചൈതന്യ ഗ്രന്ഥാലയത്തിനാണ് മൂന്നു സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയത്. ബാണാസുര ഡാമിനോട് ചേര്‍ന്ന ഭൂമിയാണ് പന്തിപ്പൊയിലില്‍ നടന്ന ലളിതമായ ചടങ്ങില്‍ കൈമാറിയത്. വസ്തുവിന്‍െറ ആധാരം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഏറ്റുവാങ്ങി. 1965ല്‍ തൊഴില്‍ തേടി വയനാട്ടിലത്തെിയ കര്‍ഷകന്‍ ഉള്ളിയപ്പന്‍ ചാലില്‍ ആലിയുടെ മകനായ ഹുസൈന്‍ പിതാവിന്‍െറ വഴിതന്നെ ജീവിതത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു. കൃഷിയും സാമൂഹിക പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുന്ന ഇദ്ദേഹം മാതൃകാ കര്‍ഷകന്‍ കൂടിയാണ്. കേരളത്തില്‍ ആദ്യമായി വ്യവസായികാടിസ്ഥാനത്തില്‍ മുളകൃഷി ചെയ്ത് വ്യത്യസ്തനായി. പടിഞ്ഞാറത്തറ പഞ്ചായത്ത് മുന്‍ ഭരണസമിതി മെംബറായ ഹുസൈന്‍ പരിസ്ഥിതി പ്രവര്‍ത്തകനുമാണ്. ജില്ലയിലെ വിവിധ പരിസ്ഥിതി ചൂഷണങ്ങള്‍ക്കെതിരെ എന്നും മുന്‍നിരയില്‍ ഉറച്ചുനിന്നു. ഭൂമിയോടും മനുഷ്യരോടും കരുണയോടെ വര്‍ത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ച പിതാവിന്‍െറ സ്മരണക്കായാണ് സ്ഥലം സൗജന്യമായി നല്‍കിയത്. ചടങ്ങില്‍ വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ പി.കെ. ബാബുരാജ്, സി. മോയി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.