ആഘോഷങ്ങളില്‍ മദ്യത്തില്‍ മുങ്ങി ആദിവാസി കോളനികള്‍

സുല്‍ത്താന്‍ ബത്തേരി: ഓണാഘോഷം തീരുന്നതിന് മുമ്പേ ആദിവാസി കോളനികളില്‍ മദ്യം വില്ലനാകുന്നു. മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ തലക്കടിച്ചു കൊല്ലുകയും രണ്ടാനച്ഛനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. ചന്ദ്രികയും ബാലകൃഷ്ണനും മദ്യം ഉപയോഗിക്കാറുണ്ടെന്നും മദ്യപാനത്തത്തെുടര്‍ന്ന് ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴും പ്രദീപിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായ ബോധമില്ലാത്ത അവസ്ഥയായിരുന്നു. നൂല്‍പ്പുഴ, നെന്മേനി പഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലേയും പല കോളനികളും മദ്യത്തിന്‍െറയും മറ്റ് ലഹരി വസ്തുക്കളുടേയും പിടിയിലാണ്. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തുകളില്‍ ലഹരിയുടെ ലഭ്യത കൂടുതലാണ്. ബത്തേരിയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ബിവറേജസ് ഒൗട്ട്ലറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തമിഴ്നാട് അതിര്‍ത്തിയായ താളൂര്‍, എരുമാട്, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളിലെല്ലാം മദ്യം സുലഭവുമാണ്. താളൂര്‍, എരുമാട് എന്നിവിടങ്ങളില്‍ ഞായറാഴ്ച പോലുള്ള അവധി ദിവസങ്ങളില്‍ രാവിലെതന്നെ ആദിവാസി സ്ത്രീകളും കുട്ടികളുമടക്കം മദ്യം വാങ്ങാനത്തൊറുണ്ട്. പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്ന കാഴ്ചയും കാണാം. ഇത് കൂടാതെ വ്യാജമദ്യവും കോളനികളില്‍ നിര്‍മിക്കുന്നുണ്ട്. എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. നൂല്‍പ്പുഴയിലെ പല കോളനികളും പരിശോധനക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നത് അറിയിക്കാനായി ആളുകളെ നിയമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വേഷംമാറി പോയാലും ഇത്തരക്കാര്‍ തിരച്ചറിഞ്ഞ് ബന്ധപ്പെട്ടവരെ വിവരം അറിയിക്കും. ഇതിനാല്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കാര്യക്ഷമമായ നടപടി എടുക്കാനും സാധിക്കുന്നില്ല. മദ്യം നല്‍കി പല ആദിവാസി പെണ്‍കുട്ടികളെയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും പതിവാണ്. പരാതിക്കാര്‍ ആരുമില്ലാത്തതിനാല്‍ ഇതിനെതിരെ കേസെടുക്കാനും സാധിക്കാറില്ല. ഉത്സവങ്ങളുടെ കാലത്ത് കോളനികള്‍ രാവും പകലും മദ്യത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കാന്‍ ആദിവാസി കോളനികളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമാകുന്നില്ളെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.