ഗൂഡല്ലൂര്‍: സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ സൗദി നാഷനല്‍ കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റിലീഫ് സെല്‍ മുഖേന നിര്‍ധനരായ കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് നല്‍കുന്ന ധനസഹായത്തിനും വിധവ പെന്‍ഷനും നീലഗിരി ജില്ലാ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി ജില്ലാ കമ്മിറ്റിയെ ഏല്‍പിക്കണം. അപേക്ഷാ ഫോറങ്ങള്‍ക്ക് ജില്ലാ സഹചാരി കണ്‍വീനര്‍ ടി.പി. മുനീര്‍ ചെമ്പാല (9659372537), സൈതലവി റഹ്മാനി ദേവാല (9487365365) എന്നിവരെ ബന്ധപ്പെടണം. യോഗത്തില്‍ ശുഹൈബ് നിസാമി അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാന്‍ മൗലവി, ദില്‍ശാദ് ഉപ്പട്ടി, ഗഫൂര്‍ റഹ്മാനി പാക്കണ, മുനീര്‍ ടി.പി. ചെമ്പാല, ഫദ്ലുറഹ്മാന്‍ ദാരിമി, ഹനീഫ ഫൈസി കോഴിപാലം, ശാഫി മാസ്റ്റര്‍ ഒറ്റുവയല്‍, റിയാസ് പാട്ടവയല്‍, അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ ഒന്നാംമൈല്‍, മുഹമ്മദലി പാടന്തറ, മുര്‍ശിദ് പെരിയശോല, ശമീര്‍ ലത്വീഫി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.