ഗൂഡല്ലൂര്‍: കാലാവസ്ഥാ വ്യതിയാനം മൂലം പച്ചത്തേയില വളര്‍ച്ച കുറയുമെന്ന് ഉപാസി അറിയിച്ചു. അതേസമയം ഉല്‍പാദനം കുറയുമ്പോഴുണ്ടാവുന്ന പച്ചത്തേയിലയുടെ വിലവര്‍ധന കര്‍ഷകര്‍ക്ക് കാര്യമായ ഗുണമൊന്നും നല്‍കില്ളെന്നും അധികൃതര്‍ വ്യക്തമാക്കി. നീലഗിരിയില്‍ പകല്‍ നേരത്ത് വെയിലും രാത്രിയില്‍ മഞ്ഞുവീഴ്ചയുമാണുള്ളത്. ഇത് തേയിലകൃഷിക്ക് പ്രതികൂലമായ കാലാവസ്ഥയാണ്. തേയില വളര്‍ച്ചയുണ്ടാകുമെങ്കിലും ഗുണമേന്മയുള്ള പച്ചത്തേയിലയുടെ ലഭ്യത കുറയുമെന്ന് ഉപാസി ചുണ്ടിക്കാട്ടി. ഇതുകാരണം ഈ വര്‍ഷം നീലഗിരിയില്‍ തേയില ഉല്‍പാദനം കുറയും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തേയില ഉല്‍പാദനം പ്രതീക്ഷിച്ച രീതിയില്‍ ഉണ്ടായിട്ടില്ല. ഉപാസിയംഗങ്ങളുടെ തേയില തോട്ടങ്ങളില്‍ ഈ വര്‍ഷം ഈ കാലയളവില്‍ നാലുലക്ഷം കിലോ പച്ചത്തേയിലയുടെ കുറവാണ് കാണപ്പെട്ടത്. ഈ മാസം 10 ശതമാനം കുറഞ്ഞു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മഴ ലഭിച്ചാല്‍ മാത്രമേ പച്ചത്തേയില വളര്‍ച്ച കൂടുകയുള്ളൂവെന്ന് ഉപാസി റിസര്‍ച് സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉദയഭാനു പറഞ്ഞു. 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ 15.5 മില്യന്‍ കിലോ പച്ചത്തേയില ലഭിച്ചിരുന്നു. നടപ്പുവര്‍ഷം ഇതുവരെ 12.3 മില്യന്‍ കിലോമാത്രമാണ് ലഭിച്ചതെന്നും ഡയറക്ടര്‍ വ്യക്തമാക്കി. ഈ വര്‍ഷം മൂന്നു മില്യണ്‍ കിലോ പച്ചത്തേയിലയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. അനുകൂല കാലാവസ്ഥ ഉണ്ടായാല്‍ പ്രതീക്ഷക്ക് വകയുണ്ടെന്നും ഡയറക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.