സുല്‍ത്താന്‍ ബത്തേരി: 25 വര്‍ഷമായിട്ടും കൈപ്പഞ്ചേരി മിനി ബൈപാസ് രണ്ടറ്റവും കൂട്ടിമുട്ടിയില്ല. നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ചുള്ളിയോട് റോഡില്‍നിന്ന് ആരംഭിച്ച് കൈപ്പഞ്ചേരി ബസ്സ്റ്റാന്‍ഡിന് സമീപത്തായി എത്തുന്ന രീതിയിലാണ് ബൈപാസ് നിര്‍മിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് നിര്‍മാണം നീണ്ടുപോയത്. രണ്ടു വ്യക്തികളുടെ പക്കലുണ്ടായിരുന്ന 1.25 ഏക്കര്‍ സ്ഥലം ഏതാനും മാസം മുമ്പാണ് ഏറ്റെടുത്തത്. മുനിസിപ്പാലിറ്റി ഇത്തവണത്തെ ബജറ്റില്‍ 50 ലക്ഷം രൂപ ബൈപാസ് നിര്‍മാണത്തിനായി മാറ്റിവെച്ചു. അതേസമയം, ഇനിയും ഏറെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാലേ നിര്‍മാണം തുടങ്ങാന്‍ സാധിക്കൂ. അവസാനമായി ഏറ്റെടുത്ത സ്ഥലം, നിലം ആയതിനാല്‍ ഇത് നികത്തുന്നതിന് തണ്ണീര്‍ത്തട സംരക്ഷണ സമിതിയില്‍നിന്ന് അനുമതി ലഭിക്കണം. ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടോടെയുള്ള അപേക്ഷ ഈയിടെ സമിതിക്ക് സമര്‍പ്പിച്ചു. തണ്ണീര്‍ത്തട സംരക്ഷണ സമിതിയില്‍ നിന്നുള്ള അനുമതി ആര്‍.ഡി.ഒ വഴി തിരിച്ച് മുനിസിപ്പാലിറ്റിയിലത്തെിയാല്‍ മാത്രമേ നിര്‍മാണം തുടങ്ങാനാകൂ. രണ്ടര കിലോമീറ്റര്‍ ദൂരമുള്ള ബൈപാസ് 12 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. നഗരത്തില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് പതിവാണ്. പാര്‍ക്കിങ്ങിന് സ്ഥലം കണ്ടത്തൊനും മുനിസിപ്പാലിറ്റി ശ്രമംനടത്തുന്നുണ്ട്. കൈപ്പഞ്ചേരി ബൈപാസ് ഉടന്‍ പൂര്‍ത്തിയാക്കുകയും പാര്‍ക്കിങ് സൗകര്യം കണ്ടത്തെുകയും ചെയ്താല്‍ ഗതാഗതക്കുരുക്ക് ഏറക്കുറെ പരിഹരിക്കാനാകും. ദൊട്ടപ്പന്‍കുളത്തുനിന്ന് ആരംഭിച്ച് തിരുനെല്ലിയില്‍ അവസാനിക്കുന്ന രീതിയില്‍ ബൈപാസ് നിര്‍മിക്കുന്നതിന് 100 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.