കല്‍പറ്റ: മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ബാംബൂ കോര്‍പറേഷന്‍െറ മുളയുല്‍പന്ന നിര്‍മാണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നടപടി തുടങ്ങുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി വ്യവസായ വകുപ്പിന്‍െറ സഹകരണത്തോടെയാണ് പദ്ധതി. സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, പ്രമുഖ വാസ്തു ശില്‍പി ജി. ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബാംബൂ കോര്‍പറേഷന്‍ 2008ല്‍ വള്ളിയൂര്‍ക്കാവില്‍ ആരംഭിച്ച ഫീഡര്‍ യൂനിറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായി പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. മുള സംസ്കരിക്കുന്നതിനുള്ള ഇന്‍ഡ്രസ്ട്രിയല്‍ ബോയ്ലര്‍ യൂനിറ്റുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയത്. മുളകള്‍ പുഴുങ്ങിയെടുത്ത് ഫര്‍ണിച്ചറുകളും മറ്റും നിര്‍മിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. വീടുകള്‍, കോട്ടേജുകള്‍, ബാംബൂ ഹട്ടുകളടങ്ങുന്ന ഇക്കോ ഹബ്ബുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുളയുല്‍പന്നങ്ങള്‍ നിര്‍മിക്കും. സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളില്‍ സംസ്കരിച്ച മുളയുടെ വില്‍പന കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. എല്ലാ വ്യവസായിക നിര്‍മാണ ആവശ്യങ്ങള്‍ക്കും മരത്തിന് പകരം മുള നിര്‍മാണ വസ്തുവായി ഉപയോഗിക്കുന്നതിനും പദ്ധതിയുണ്ട്. കോഴിക്കോട് നല്ലളത്ത് പ്രവര്‍ത്തനം ആരംഭിച്ച തറയോട് നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനവും വിപുലീകരിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ മാനന്തവാടി ഫീഡര്‍ യൂനിറ്റിലും ബാംബൂ തറയോടും പൈ്ളവുഡും മറ്റും നിര്‍മിക്കാന്‍ കഴിയും. വയനാട്ടില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ വീട്നിര്‍മാണ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന മുള വ്യവസായിക അസംസ്കൃത വസ്തുവായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.