മാനന്തവാടി: ജീപ്പ് ഡ്രൈവറായ അരണപ്പാറ സ്വദേശി തോമസിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തുടങ്ങിയത് ഒരുവര്‍ഷം മുമ്പ്. കേസിലെ രണ്ടാം പ്രതിയായ പ്രജീഷിന്‍െറ പിതാവ് ദേവേശനെ, തോമസ് ഒരുവര്‍ഷം മുമ്പ് മര്‍ദിച്ചിരുന്നുവത്രെ. ഇതിനുശേഷം ദേവേശന്‍ ആത്മഹത്യ ചെയ്തു. ഇതോടെ പ്രജീഷിന് തോമസിനോട് വൈരാഗ്യമുണ്ടായിരുന്നു. മറ്റൊരു പ്രതിയായ ലിനു മാത്യുവും ടാക്സി ഡ്രൈവറാണ്. ഇയാള്‍ കുടകിലെ ഒരു സ്ഥാപനത്തിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നത് തടസ്സപ്പെടുത്താന്‍ തോമസ് ശ്രമിച്ചത് ഇയാള്‍ക്കും വൈരാഗ്യത്തിന് കാരണമായി. ദക്ഷിണാഫ്രിക്കയിലുള്ള ഷാഹുല്‍ ഹമീദ് ജീപ്പ് വാങ്ങി ഓടിക്കാന്‍ തോമസിനെയായിരുന്നു ഏല്‍പിച്ചത്. ഈ ബന്ധം വഴിമാറിയതോടെ ഷാഹുലും ശത്രുവായി. ഇയാള്‍ കൊലപാതകത്തിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തതോടെ ലിനുവും പ്രജീഷും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. സാമ്പത്തിക പരാധീനതയുള്ള നിസാറിനെയും കൂടെക്കൂട്ടി. സംഭവദിവസം ലിനു വാങ്ങിച്ചുനല്‍കിയ മദ്യം തോമസിനെ കൂട്ടി പ്രജീഷും നിസാറും ചേര്‍ന്ന് കഴിച്ചു. കുടിച്ചു ലക്കുകെട്ട തോമസിനെ പ്രജീഷ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തില്‍ തോര്‍ത്തുകൊണ്ടു മുറുക്കി മരണം ഉറപ്പാക്കിയതിന് ശേഷം വനത്തോട് ചേര്‍ന്ന് കൊണ്ടിട്ടു. പിറ്റേദിവസം ആന ചവിട്ടിയതാണെന്ന നാട്ടുകാരുടെ ആരോപണത്തോടൊപ്പം നിന്ന ഇവര്‍ സമരത്തിന്‍െറ മുന്‍നിരയില്‍ നിന്നിരുന്നു. ഇതിനിടയില്‍ ആന ചവിട്ടിയതല്ളെന്ന സംശയവും ഉയര്‍ന്നു. ഇതോടെ പൊലീസ് അന്വേഷണവും തുടങ്ങി. സംസ്കാര ചടങ്ങില്‍ പ്രജീഷിന്‍െറയും നിസാറിന്‍െറയും അസാന്നിധ്യം പൊലീസ് ശ്രദ്ധിച്ചു. വാഗ്ദാനംചെയ്ത 10,000 രൂപയില്‍ 3000 രൂപ പിറ്റേദിവസം ലിനുവില്‍നിന്ന് വാങ്ങി നിസാര്‍ മുങ്ങിയതോടെ പൊലീസിന്‍െറ സംശയം ബലപ്പെട്ടു. പ്രജീഷിനെ കസ്റ്റഡിയിലെടുത്തതോടെ കൊലപാതകത്തിന്‍െറ ചുരുളഴിഞ്ഞു. തുടര്‍ന്ന് മൂവരെയും വിവിധ സ്ഥലങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുപയോഗിച്ച ഇരുമ്പുകമ്പി തോല്‍പ്പെട്ടി ക്യാമ്പ് റോഡില്‍നിന്നും വസ്ത്രങ്ങള്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കണ്ടെടുത്തു. ലിനുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.