കല്‍പറ്റ: ജലക്ഷാമവും വരള്‍ച്ചയും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അടിയന്തരമായി നടത്തേണ്ട മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കര്‍മപദ്ധതികള്‍ തയാറാക്കുന്നതിന് യോഗം ചേര്‍ന്നു. വാര്‍ഡുതലങ്ങളില്‍ പൊതുജനങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കുക. വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക സംഘങ്ങള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ, ക്ളബുകള്‍, ഗ്രന്ഥശാലകള്‍, യുവജന സംഘടനകള്‍, പി.ടി.എ കമ്മിറ്റികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, രാഷ്ട്രീയ സംഘടനകള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പ് ഓഫിസുകള്‍, എന്‍.സി.സി, നാഷനല്‍ സര്‍വിസ് സ്കീം, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കടവന്‍ ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ പി. ഇസ്മായില്‍, ഓമന ടീച്ചര്‍, ജോഷി മുട്ടത്ത്, ഷിബു കുറുമ്പേമഠം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല രാമദാസ്, ശകുന്തള സജീവന്‍, കെ.കെ. അഹമ്മദ് ഹാജി, മോയിന്‍ കടവന്‍, പള്ളിയറ രാമന്‍, ശിവന്‍പിള്ള മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍, എ. അനന്തകൃഷ്ണ ഗൗഡര്‍, ഡോ. അമ്പി ചിറയില്‍, ഒ.വി. അപ്പച്ചന്‍, സീനത്ത് തന്‍വീര്‍, റഹിയാനത്ത് മുഹമ്മദ്, മേരി ഐമനച്ചിറ, അഗില സുരേന്ദ്രന്‍, റൈഹാനത്ത് ബഷീര്‍, പി.ജെ. രാജേന്ദ്രപ്രസാദ്, സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ്, സുനീറ പഞ്ചാര, സി.ജെ. ജോണ്‍, റഷീന സുബൈര്‍, ടി.കെ. സരിത എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. ഇബ്രാഹിം സ്വാഗതവും അബ്ബാസ് പുന്നോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.