സുല്‍ത്താന്‍ ബത്തേരി: വടക്കനാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചു. കുറിച്യാട് റെയ്ഞ്ച് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.കെ. പ്രഭേന്ദ്രനാഥ്, പി. മനേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച 10 മണിയോടെ വടക്കനാട് എല്‍.പി സ്കൂളിന് സമീപത്ത് കുരങ്ങിനെ പിടിക്കാന്‍ കൂട് സ്ഥാപിക്കാനത്തെിയതായിരുന്നു ഇരുവരും. ഈ സമയം മൂന്നു ബൈക്കുകളിലത്തെിയ നാലുപേര്‍ ചേര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നു. ഇവരുടെ തലക്കും കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റു. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറും സംഘവും സംഭവസ്ഥലത്തത്തെി മര്‍ദനമേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സി.പി.എം പ്രതിനിധിയായ ബ്ളോക് പഞ്ചായത്തംഗം എ.കെ. കുമാരനും സംഘവും എത്തി. ഇവര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അടക്കമുള്ളവരെ തടഞ്ഞുവെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ബത്തേരി പൊലീസ് സി.ഐ എം.ഡി. സുനില്‍, എസ്.എച്ച്.ഒ ബിജു ആന്‍റണി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് മര്‍ദനമേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലത്തെിച്ചത്. ഈ മാസം നാലിന് തോക്കും മാന്‍കൊമ്പുമായി വനംവകുപ്പ് പിടികൂടിയ പള്ളിവയല്‍ പുത്തന്‍കുടി ഷാജിയെ എ.കെ. കുമാരനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മകന്‍ ജിതൂഷും സംഘവും ചേര്‍ന്ന് മോചിപ്പിച്ചിരുന്നു. ഇതത്തേുടര്‍ന്ന് ഇവരുടെ പേരില്‍ പൊലീസ് കേസെടുത്തു. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തില്ല. ഷാജിയുടെ വീട്ടില്‍ വനംവകുപ്പ് പരിശോധന നടത്തി കള്ളത്തോക്ക്, അഞ്ച് തിരകള്‍, 50ഓളം ഈയ്യം ഉണ്ടകള്‍, മാന്‍കൊമ്പ് എന്നിവ കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ വനംവകുപ്പ് ജീപ്പില്‍ കയറ്റുന്ന സമയത്താണ് എ.കെ. കുമാരനും മകന്‍ ജിതൂഷും ഒരു സംഘം ആളുകളും ചേര്‍ന്ന് പ്രതിയെ ബലമായി മോചിപ്പിച്ചത്. ഷാജിയെ അറസ്റ്റ് ചെയ്തതിന്‍െറ വൈരാഗ്യം തീര്‍ക്കാനാണ് വ്യാഴാഴ്ച മര്‍ദനമെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു. കുപ്പാടിയില്‍ പിടിയാന വെടിയേറ്റ് ചെരിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും വനംവകുപ്പിന് കിട്ടിയില്ല. എന്നാല്‍, ഷാജിയെ അറസ്റ്റ് ചെയ്തതോടെ പല നിര്‍ണായക തെളിവുകളും ലഭിക്കുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പല ഉന്നതര്‍ക്കും ആനക്കൊലയുമായി ബന്ധമുള്ളതായും വനംവകുപ്പ് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.