മേപ്പാടി: നെടുമ്പാല ഇല്ലിച്ചുവട് സമരഭൂമിയിലും പരിസരത്തുമായി മറ്റ് വിഭാഗങ്ങളില്‍പെട്ടവര്‍ നടത്തിയ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഒടുവില്‍ ആദിവാസി ക്ഷേമസമിതി രംഗത്തിറങ്ങി. കൈയേറ്റം ഒഴിപ്പിക്കാന്‍ വനംവകുപ്പ് തയാറാകാത്ത സാഹചര്യത്തിലാണ് സംഘടന രംഗത്തിറങ്ങി ഒഴിപ്പിച്ചത്. ഇല്ലിച്ചുവട്ടിലെ വനഭൂമിയില്‍ ആദിവാസികളെ മറയാക്കി മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഹെക്ടര്‍ കണക്കില്‍ വനഭൂമി കൈയ്യേറി കൃഷിചെയ്തുവരുന്ന വാര്‍ത്ത രണ്ടുമാസം മുമ്പ് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് വനംവകുപ്പധികൃതര്‍ വന്ന് ചില വേലികള്‍ പൊളിച്ചു എന്നതൊഴിച്ചാല്‍ കൈയേറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതിനാല്‍ കൈയേറ്റങ്ങള്‍ തുടര്‍ന്നു. കൈയേറിയ ഭൂമികളില്‍ വ്യാപകമായി കൃഷിയിറക്കിയിട്ടുമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ കിടന്നിരുന്ന ആദിവാസി വൃദ്ധന്‍െറ ഭൂമിവരെ ചിലര്‍ കൈയേറി. അത് എ.കെ.എസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച തിരിച്ചുപിടിച്ച് കൊടി നാട്ടുകയും പുതിയ ഷെഡ് നിര്‍മിക്കുകയും ചെയ്തു. ആദിവാസി സ്ത്രീകളടക്കം പ്രകടനമായത്തെിയാണ് ഭൂമി തിരിച്ചുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.