കല്‍പറ്റ: നഗരസഭയില്‍ എടഗുനിയില്‍ ബോബി ചെമ്മണ്ണൂരിന്‍െറ ഉടമസ്ഥതയില്‍ നടത്തിവരുന്ന വൃദ്ധസദനം കോമ്പൗണ്ടില്‍ പാര്‍പ്പിച്ച നായ്ക്കളെ ഉടനടി നഗരസഭാ പരിധിക്ക് വെളിയിലേക്ക് മാറ്റുന്നതിന് നോട്ടീസ് നല്‍കി നടപടി സ്വീകരിച്ചുവരുന്നതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍നിന്ന് ബോബി ചെമ്മണ്ണൂര്‍ പിടിച്ചുകൊണ്ടുവന്ന 40ഓളം തെരുവ് നായ്ക്കളെ നഗരസഭാ ലൈസന്‍സ് എടുക്കാതെയാണ് താല്‍ക്കാലിക ഷെഡില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സമീപത്തുള്ള ശാന്തി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ക്ളിനിക് ഡയാലിസിസ് സെന്‍റര്‍ എന്ന സ്ഥാപനത്തിനും പരിസരവാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കാത്തതിനാല്‍ ഇവ ഏത് സമയവും വലപൊട്ടിച്ച് പുറത്തുവരാന്‍ സാധ്യതയുണ്ട്. കൂടാതെ, വിസര്‍ജ്യ വസ്തുക്കള്‍ തൊട്ടടുത്ത ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നതിന് സാധ്യതയുള്ളതായും നോട്ടീസില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.