സുല്‍ത്താന്‍ ബത്തേരി: സ്വാശ്രയ മാനേജ്മെന്‍റുകളുടെ കൊള്ളലാഭത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. യു.ഡി.എഫ് സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്രയ കോളജുകള്‍ക്ക് കടിഞ്ഞാണിടാനാണ് യു.ഡി.എഫ് സര്‍ക്കാര്‍, ഗവ. മെഡിക്കല്‍ കോളജുകള്‍ കൊണ്ടുവന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയതോടെ ഗവ. കോളജുകള്‍ ഓരോന്നായി പൂട്ടിത്തുടങ്ങി. യു.ഡി.എഫിന്‍െറ കാലത്ത് അഞ്ചുവര്‍ഷത്തിനിടെ 45,000 രൂപയാണ് ആകെ ഫീസ് വര്‍ധനവുണ്ടായത്. ഇപ്പോള്‍ മൂന്നു മാസം കൊണ്ട് 65,000 രൂപ വര്‍ധിപ്പിച്ചു. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നാണ് പറഞ്ഞിരുന്നത്. ഇ.പി. ജയരാജന്‍െറ കാര്യം ശരിയായി. ബാക്കിയുള്ളവരുടെ കാര്യവും ഉടന്‍ ശരിയാകും. പ്രതിപക്ഷ എം.എല്‍.എമാര്‍ നിരാഹാരം കിടന്നപ്പോള്‍ വന്നു കാണാനുള്ള മര്യാദ പോലും പിണറായി കാണിച്ചില്ല. ഉമ്മന്‍ ചാണ്ടിക്ക് കരിങ്കൊടി കാണാന്‍ മൂന്നുവര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കില്‍ പിണറായിക്ക് മൂന്നുമാസം മാത്രമേ വേണ്ടി വന്നുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെടുമ്പോള്‍ ഒരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. എല്‍.ഡി.എഫ് ഭരണത്തിനു കീഴില്‍ ജനങ്ങള്‍ക്ക് സമാധാനം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ സി.പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ. കരീം, കെ.പി.സി.സി സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥന്‍, എന്‍.ഡി. അപ്പച്ചന്‍, പി.പി. ആലി, ബാബു പഴുപ്പത്തൂര്‍, എന്‍.എം. വിജയന്‍, പി.പി. അയ്യൂബ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.