പുല്‍പള്ളി: കുരുമുളക് കൃഷിക്ക് നാശം വിതച്ച് വീണ്ടും രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. ദ്രുതവാട്ടം, ഇല മഞ്ഞളിപ്പ്, വിവിധതരം കീടബാധകള്‍ എന്നിവ കൃഷിയെ ഇല്ലാതാക്കുകയാണ്. വയനാട്ടില്‍ ഇത്തവണ മഴ കുറവായതിനാല്‍ കുരുമുളക് ചെടികളില്‍ കായ് പിടിത്തവും കുറവാണ്. ഇതിനിടെയാണ് രോഗബാധകള്‍ പടര്‍ന്നുപിടിക്കുന്നത്. മഞ്ഞളിപ്പ് രോഗം ബാധിച്ച് മിക്ക തോട്ടങ്ങളിലും കുരുമുളക് കൃഷി നശിക്കാന്‍ തുടങ്ങി. ഊരന്‍െറ വ്യാപനവും ചെടിയെ നശിപ്പിക്കുന്നു. വയനാട്ടില്‍ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് കുരുമുളക് കൃഷി കൂടുതലായി ഉള്ളത്. ഇടക്കാലത്ത് രോഗം ബാധിച്ച് ജില്ലയിലുടനീളം കുരുമുളക് കൃഷി നശിച്ചിരുന്നു. കോടികള്‍ ചെലവഴിച്ച് കുരുമുളക് പുനരുദ്ധാരണ പദ്ധതികള്‍ നടത്തിയിരുന്നു. കൃഷിവകുപ്പും സ്പൈസസ് ബോര്‍ഡും വിവിധ സഹായ പദ്ധതികളും നടപ്പാക്കി. ഇതത്തേുടര്‍ന്ന് കൃഷി നശിച്ച കര്‍ഷകര്‍ വീണ്ടും കൃഷിയിലേക്ക് മടങ്ങിയത്തെി. ഇത്തരത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നട്ടുവളര്‍ത്തിയ കുരുമുളക് ചെടികളാണ് വീണ്ടും രോഗബാധകളാല്‍ നശിക്കുന്നത്. കുരുമുളക് ചെടിക്കുണ്ടായ രോഗത്തോടൊപ്പംതന്നെ താങ്ങുമരമായ മുരിക്കിനെയും രോഗം ബാധിച്ചു. ഇതും കൃഷിക്കാര്‍ക്ക് ഇരുട്ടടിയായി. ഉയര്‍ന്ന വില കുരുമുളകിന് ലഭിക്കുന്നുണ്ടെങ്കിലും ഇതിന്‍െറ പ്രയോജനം വയനാട്ടിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കാരണം കുരുമുളക് തോട്ടങ്ങള്‍ നശിച്ചതിനാല്‍ ഉല്‍പാദനം പത്തിലൊന്നായി കുറഞ്ഞു. ഇടുക്കി കഴിഞ്ഞാല്‍ വയനാടിനായിരുന്നു സംസ്ഥാനത്ത് കുരുമുളക് ഉല്‍പാദനത്തില്‍ രണ്ടാംസ്ഥാനം. രോഗബാധകള്‍ പടര്‍ന്നുപിടിക്കുന്നതിനാല്‍ പുതുതായി കൃഷിയിലേക്ക് കര്‍ഷകര്‍ കാര്യമായി കടന്നുവരുന്നില്ല. ധാരാളം പണംമുടക്കിയാണ് പലരും കൃഷിയില്‍ സജീവമായത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം വായ്പകളും പലരും എടുത്തിരുന്നു. കൃഷി പരിപാലനത്തിന് മുടക്കിയ തുകപോലും ഇതില്‍നിന്ന് ലഭിക്കാതായതോടെ പലരും കടക്കെണിയിലുമായി. രോഗബാധകള്‍ പടര്‍ന്നുപിടിക്കുമ്പോഴും ആവശ്യമായ മരുന്നുകള്‍ നിര്‍ദേശിക്കാന്‍ കൃഷിവകുപ്പിന് കഴിയുന്നില്ല. പതിവുപോലെ ഇത്തവണയും കുരുമുളക് സംരക്ഷണത്തിനെന്ന പേരില്‍ കുറേ കീടനാശിനികളും ജൈവവളങ്ങളും കുമ്മായവുമെല്ലാം കര്‍ഷകര്‍ക്കത്തെിക്കുന്നതിന്‍െറ തിരക്കിലാണ് കൃഷി വകുപ്പ്. യഥാര്‍ഥത്തില്‍ കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ വിതരണം ചെയ്ത വസ്തുക്കള്‍ പലരുടെയും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കുരുമുളക് സംരക്ഷണ സമിതികള്‍ മുഖേനയാണ് ഇവ കര്‍ഷകരുടെയടുക്കല്‍ എത്തിച്ചത്. ഇതുകൊണ്ട് കാര്യമായ പ്രയോജനമില്ളെന്നാണ് കര്‍ഷകരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.