കാരാപ്പുഴ കുടിവെള്ള പദ്ധതി: കടമ്പകള്‍ ഏറെ

മേപ്പാടി: മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകള്‍ക്ക് വേണ്ടി ആവിഷ്കരിച്ച കുടിവെള്ള വിതരണ പദ്ധതി ഒന്നാം ഘട്ടം പ്രവൃത്തി ആരംഭിച്ചുവെങ്കിലും കടമ്പകള്‍ ഇനിയും ഏറെയാണ്. ടാങ്ക്, ഫില്‍റ്റര്‍ പ്ളാന്‍റ് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കാത്തതാണ് പ്രധാന തടസ്സം. രണ്ട് ഘട്ടങ്ങളിലായി അറുപത് കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. നബാര്‍ഡിന്‍െറ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ഏറെനാളായി മുന്നോട്ടുനീങ്ങാതെ കിടക്കുകയായിരുന്നു. ടാങ്കും ഫില്‍റ്റര്‍ പ്ളാന്‍റും സ്ഥാപിക്കാന്‍ മേപ്പാടിയില്‍ കണ്ടത്തെിയ സ്ഥലം നിയമക്കുരുക്കില്‍പ്പെട്ടതാണ് വിനയായത്. പൂത്തകൊല്ലി എസ്റ്റേറ്റില്‍നിന്ന് വില്‍പന നടത്തിയതും തരംമാറ്റിയതുമാണ് ഭൂമിയെന്ന റവന്യൂ വകുപ്പിന്‍െറ കണ്ടത്തെലാണ് നിയമക്കുരുക്കുണ്ടാക്കിയത്. ഭൂമി രജിസ്ട്രേഷന്‍ നടക്കാതെ വന്നതോടെ പദ്ധതിയുടെ ഭാവി സംശയത്തിലായി. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ വരുന്ന സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ ക്യാബിനറ്റ് തീരുമാനമുണ്ടായാല്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്ന് കണ്ട് പിന്നെ ആ നിലക്കായി ശ്രമം. അതിന്‍െറ ഭാഗമായി സര്‍ക്കാര്‍ പദ്ധതി എന്നനിലക്ക് ഇതിന് ഭൂവിനിയോഗ ചട്ടങ്ങളില്‍ ഇളവനുവദിക്കണമെന്ന് സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. അതനുസരിച്ച് സര്‍ക്കാറില്‍നിന്ന് അനുകൂല ഉത്തരവ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഉണ്ടായതായും സൂചനയുണ്ട്. എങ്കിലും ഭൂനിയമത്തിന്‍െറ കടമ്പകള്‍ അവശേഷിക്കുന്നുണ്ട്. അത് മറികടക്കാന്‍ ഇനിയും സമയമെടുക്കും. 32 കോടിയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടത്തേണ്ടത്. അതിന്‍െറ ഭാഗമായി പദ്ധതിയുടെ കിണര്‍, പമ്പ്ഹൗസ് മുതലായവയുടെ പ്രവൃത്തി നത്തംകുനിയില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് ടാങ്കിലത്തെിക്കുന്നത് വരെയുള്ള സംവിധാനങ്ങളുടെ പണികളാണ് നടക്കേണ്ടത്. ടാങ്ക്, ഫില്‍റ്റര്‍ പ്ളാന്‍റ്, അനുബന്ധ സംവിധാനങ്ങള്‍, വിതരണ സംവിധാനങ്ങള്‍ എല്ലാം അടക്കം ഏകദേശം 60 കോടിയോളം രൂപയുടെ നബാര്‍ഡ് സഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പ്രവൃത്തി ആരംഭിച്ചാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇനിയും അതിന് വര്‍ഷങ്ങളെടുക്കും എന്നുവേണം കരുതാന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.