നമുക്ക് ജാതിയില്ല വിളംബരം: ജില്ലാതല ഉദ്ഘാടനം നാളെ

കല്‍പറ്റ: ശ്രീനാരായണ ഗുരുവിന്‍െറ നമുക്ക് ജാതിയില്ല വിളംബരത്തിന്‍െറ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. വിവിധ ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിക്ക് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയാണ് നേതൃത്വം നല്‍കുന്നത്. സെമിനാറുകള്‍, കൂട്ടായ്മകള്‍, ചര്‍ച്ചകള്‍ എന്നിവയാണ് പ്രാദേശികതലത്തില്‍ ഗ്രന്ഥശാലകള്‍ നടത്തുന്നത്. മുഴുവന്‍ ഗ്രന്ഥാലയങ്ങളിലും നമുക്ക് ജാതിയില്ല വിളംബരത്തിന്‍െറ പൂര്‍ണരൂപമടങ്ങിയ കലണ്ടര്‍ അനാഛാദനം ചെയ്തു. ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കല്‍പറ്റ വിജയപമ്പ് പരിസരത്ത് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. സാംസ്കാരികജാഥ, പൊതുസമ്മേളനം എന്നിവ നടക്കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം അധ്യാപകന്‍ ഡോ. ആര്‍.വി.എം. ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാതല സാംസ്കാരികജാഥ എസ്.കെ.എം.ജെ സ്കൂള്‍ പരിസരത്തുനിന്ന് തുടങ്ങും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വിവിധ യുവജന സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ജാഥയില്‍ അണിനിരക്കും. ജില്ലാതല ഉദ്ഘാടനത്തിന്‍െറ ഭാഗമായി മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും ലൈബ്രറി കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ വിളംബരജാഥ നടന്നു. കല്‍പറ്റയില്‍ വൈത്തിരി ജവഹര്‍ വിദ്യാലയ പരിസരത്തുനിന്ന് തുടങ്ങിയ ബൈക്ക്റാലി കല്‍പറ്റ ശക്തി ഗ്രന്ഥാലയ പരിസരത്ത് സമാപിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് എ.കെ. മത്തായി ഫ്ളാഗ്ഓഫ് ചെയ്തു. പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് ടി.ബി. സുരേഷ് ഫ്ളാഗ്ഓഫ് ചെയ്തു. താലൂക്ക് സെക്രട്ടറി പി.കെ. സത്താര്‍, എം.എ. വിശ്വത്തന്‍ മാസ്റ്റര്‍, പി.കെ. നളരാജന്‍, മാഗി വിന്‍സന്‍റ്, എ. ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. മാനന്തവാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പി.എ. അബ്ദുല്‍ അസീസ് ഫ്ളാഗ്ഓഫ് ചെയ്തു. സെക്രട്ടറി എ. അജയകുമാര്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.