അക്ഷര വാതില്‍ തുറന്ന് കുരുന്നുകള്‍

കല്‍പറ്റ: ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. ശോഭ ടീച്ചര്‍, പി.എ. വിജയന്‍ പൂജാരി, കെ.കെ.എസ്. നായര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിച്ചു. കുട്ടികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തു. വാഹനപൂജയും പ്രസാദവിതരണവും നടത്തി. കെ. രാജന്‍, എം. മോഹനന്‍, ബിജു, സനല്‍കുമാര്‍, മോഹന്‍ പുല്‍പാറ, അശോക് കുമാര്‍, ഗിരീഷ് കല്‍പറ്റ എന്നിവര്‍ നേതൃത്വം നല്‍കി. നവരാത്രിയോടനുബന്ധിച്ച് മാരിയമ്മന്‍ ദേവീക്ഷേത്രത്തില്‍ നടത്തിയ സംഗീതോത്സവത്തിന് ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ തുടക്കമായി. സംഗീതോത്സവം ഡോ. വി.ആര്‍. നാരായണ പ്രകാശ് ഉദ്ഘാടനം ചെയ്തു. സംഗീതാര്‍ച്ചനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 140 പ്രതിഭകള്‍ അരങ്ങേറ്റം കുറിച്ചു. കോടമ്പള്ളി രഞ്ജിനി സംഗീതക്കച്ചേരി നടത്തി. പക്കമേളക്കാരായി ഇന്ത്യയിലെ ആദ്യ ഘടം കലാകാരി സുകന്യ രാംഗോപാല്‍, ഡോ. വി.ആര്‍. നാരായണപ്രകാശ്, കോടമ്പള്ളി ഗോപകുമാര്‍, റോസ് ഹാന്‍സ്, സനല്‍കുമാര്‍ വര്‍മ, വി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കെ. രാജന്‍, എം. മോഹനന്‍, ബിജു, സനല്‍കുമാര്‍, മോഹന്‍ പുല്‍പാറ, അശോക് കുമാര്‍, ഗിരീഷ് കല്‍പറ്റ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രസമിതിയുടെ ഉപഹാരം സമിതി പ്രസിഡന്‍റ് കെ. രാജന്‍ ഡോ. നാരായണ പ്രകാശിന് സമര്‍പ്പിച്ചു. എം. മോഹനന്‍ സ്വാഗതവും ഗിരീഷ് കല്‍പറ്റ നന്ദിയും പറഞ്ഞു. മാനന്തവാടി: വടേരി ശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് വിജയദശമി ദിനത്തില്‍ വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു. ക്ഷേത്രം മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു. പൂജാദികര്‍മങ്ങള്‍ക്ക് ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന്‍ എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്‍റ് വി.എം. ശ്രീവത്സന്‍, വി.ആര്‍. മണി, സി.കെ. ശ്രീധരന്‍, ടി.കെ. ഉണ്ണി, എം.വി. സുരേന്ദ്രന്‍, പി.പി. സുരേഷ് കുമാര്‍, ടി.കെ. മാധവക്കുറുപ്പ്, പി. ഗോവിന്ദന്‍, എം.കെ. സുദര്‍ശനാനന്ദന്‍, പി.എസ്, സുകുമാരന്‍, കെ.എം. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തില്‍ കീഴ്പാട് ചെറിയ നാരായണന്‍ നമ്പൂതിരി പൂജകള്‍ക്ക് നേതൃത്വം നല്‍കി. കമ്പളക്കാട് സനല്‍കുമാര്‍ സോപാനസംഗീതം അവതരിപ്പിച്ചു. ഗ്രന്ഥപൂജ, വാഹനപൂജ എന്നിവ നടന്നു. ഇ. ശേഖരന്‍, കെ.പി. രത്നാകരന്‍, കെ. പ്രകാശന്‍, ടി.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു. കല്ലുപാടി: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നവരാത്രി കൊണ്ടാടി. ഗണപതി ഹോമം, ഗ്രന്ഥം, ആയുധ പൂജ തുടങ്ങിയവ നടത്തി. കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കല്‍ പി.വി. ശ്രീനിവാസന്‍ നിര്‍വഹിച്ചു. ആചാര്യ ദക്ഷിണ, പ്രസാദ വിതരണം, അന്നദാനം എന്നിവയുമുണ്ടായി. ക്ഷേത്രം പ്രസിഡന്‍റ് വി.കെ. ഗോപി, സെക്രട്ടറി പി.പി. ഷണ്‍മുഖന്‍, കെ.ആര്‍. കൃഷ്ണന്‍, ടി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, എം.പി. പ്രകാശന്‍, ഷാജി, ഡോ. ദാസ്, കെ. രാജു, കെ.എന്‍. മോഹനന്‍, ബൈജു, ഉഷാ തമ്പി, ഒ.എം. ബാബുരാജ്, വി.വി. സുരേഷ്, ബിന്ദു, സിബി, കെ.കെ. സുകുമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുല്‍ത്താന്‍ ബത്തേരി: വിജയദശമി നാളില്‍ ക്ഷേത്രങ്ങളില്‍ ആദ്യക്ഷരം കുറിക്കാന്‍ നൂറുകണക്കിന് കുരുന്നുകളത്തെി. ബത്തേരി മഹാഗണപതി ക്ഷേത്രം, മുത്തങ്ങ പൊന്‍കുഴി ക്ഷേത്രം, ബത്തേരി മാരിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. മഹാഗണപതി ക്ഷേത്രത്തില്‍ ഡോ. സത്യാനന്ദന്‍ നായര്‍, ബാലകൃഷ്ണന്‍, ഗംഗാധരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി. മുത്തങ്ങ പൊന്‍കുഴി ക്ഷേത്രത്തില്‍ മുരളീധരന്‍, ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തില്‍ എന്‍.ഐ. തങ്കമണി എന്നിവര്‍ ഹരിശ്രീ കുറിച്ചു. ക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ ഉച്ചവരെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.