തോല്‍പെട്ടി വന്യജീവി സങ്കേതം താല്‍ക്കാലികമായി അടച്ചു

മാനന്തവാടി: തോല്‍പെട്ടി വന്യസങ്കേതത്തിനുള്ളിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സേവനം തുടരുന്നവരും പ്രദേശവാസികളായ ടാക്സി ഡ്രൈവര്‍മാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സങ്കേതം താല്‍ക്കാലികമായി അടച്ചു. തങ്ങള്‍ക്കും വാഹനം ഓടിക്കാന്‍ അവസരം വേണമെന്നാണ് പ്രദേശവാസികളായ ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം. എന്നാല്‍, നിലവില്‍ പച്ച പെയിന്‍റടിച്ച് സര്‍വിസ് നടത്തിവരുന്നവര്‍ ആരെയും പുതുതായി അനുവദിക്കില്ളെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്. തിങ്കളാഴ്ച സങ്കേതം തുറന്നെങ്കിലും ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ അടച്ചിടുകയായിരുന്നുവെന്നും ഇരു വിഭാഗവും അഭിപ്രായ ഐക്യം രൂപപ്പെടുന്നതുവരെ ഇനി വന്യജീവി സങ്കേതം തുറന്ന് പ്രവര്‍ത്തിക്കില്ളെന്നും അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ. ഗോപാലന്‍ പറഞ്ഞു. ടാക്സി ഡ്രൈവര്‍മാര്‍ ഇരുവിഭാഗമായി തിരിഞ്ഞ് തിങ്കളാഴ്ച പരസ്പരം വാക്കേറ്റം നടത്തുകയും തുടര്‍ന്ന് കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. തിരുനെല്ലി പൊലീസ് സ്ഥലത്തത്തെിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. സംഘര്‍ഷാവസ്ഥമൂലം വിനോദസഞ്ചാരികള്‍ക്ക് ഭയന്നോടേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ് തര്‍ക്കം അവസാനിക്കുന്നതുവരെ വന്യജീവി സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചത്. ഞായറാഴ്ച മുതലാണ് തര്‍ക്കം രൂക്ഷമായത്. ഒരു കാരണവശാലും പുതിയ ടാക്സി ജീപ്പുകള്‍ക്ക് വന്യജീവി സങ്കേതത്തിലേക്ക് ടൂറിസ്റ്റുകളെയും കൊണ്ടുപോകാന്‍ അനുമതി നല്‍കില്ളെന്നാണ് നിലവില്‍ സര്‍വിസ് നടത്തുന്ന മുപ്പതോളം ടാക്സി ജീപ്പ് ഡ്രൈവര്‍മാര്‍ പറയുന്നത്. എന്നാല്‍, ദിവസവും 2000 രൂപയിലധികം ഇത്തരക്കാര്‍ക്ക് വരുമാനമുണ്ടെന്നും അതുകൊണ്ട് ടാക്സി മേഖലയില്‍ ദുരിതത്തിലായിരിക്കുന്ന തങ്ങള്‍ക്കും കാട്ടിനുള്ളിലേക്ക് സഞ്ചാരികളുമായി പോകാന്‍ അവസരം നല്‍കണമെന്നുമാണ് പ്രദേശവാസികളായ ടാക്സി ജീപ്പ് ഡ്രൈവര്‍മാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഞായറാഴ്ച ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.തുടര്‍ന്ന് രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ ഏകദേശം പരിഹരിച്ചതായിരുന്നു. എന്നാല്‍, തിങ്കളാഴ്ച വന്യജീവി സങ്കേതം തുറന്നപ്പോള്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ചൊവ്വാഴ്ചയും ഇതര സംസ്ഥാനത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് ഇവിടെയത്തെി നിരാശയോടെ മടങ്ങിയത്. തോല്‍പെട്ടിയില്‍ സംഘര്‍ഷാവസ്ഥ കാരണം അടച്ചിട്ടത് അധികം അകലെയല്ലാതെ കര്‍ണാടകയിലുള്ള നാഗര്‍ ഹോള വന്യജീവി സങ്കേതത്തിന് ഗുണമായി. തുടര്‍ച്ചയായ അവധിദിവസങ്ങളില്‍ സങ്കേതം അടച്ചിടേണ്ടി വന്നത് വനംവകുപ്പിനും പരിസരത്തെ കച്ചവടക്കാര്‍ക്കും കനത്ത നഷ്ടമാണ് വരുത്തിവെച്ചത്. അതേസമയം, മൂന്നുവര്‍ഷം മുമ്പ് ഇവിടേക്ക് രണ്ട് ബസ് വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. തുടര്‍ നടപടി ഉണ്ടായില്ല. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബസുകള്‍ എത്തിച്ച് സര്‍വിസ് നടത്തി ടാക്സി ജീപ്പുകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.