സുല്‍ത്താന്‍ ബത്തേരി: തോക്കും മാന്‍കൊമ്പുമായി പിടിയിലായയാളെ വനപാലകരില്‍നിന്ന് മോചിപ്പിച്ച സംഭവത്തില്‍ ബത്തേരി ബ്ളോക് പഞ്ചായത്ത് അംഗവും മകനുമടക്കം കണ്ടാലാറിയുന്ന ഒരുകൂട്ടം പേര്‍ക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനും ബത്തേരി ബ്ളോക് പഞ്ചായത്ത് അംഗവുമായ എ.കെ. കുമാരന്‍, മകനും ഡി.വൈ.എഫ്.ഐ നേതാവുമായ ജിതൂഷ് എന്നിവര്‍ക്കും സംഘത്തിനുമെതിരെയാണ് കേസ്. വനം വകുപ്പിന്‍െറ പരാതിയത്തെുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, കസ്റ്റഡിയിലുള്ള പ്രതിയെ ബലമായി മോചിപ്പിക്കുക എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. ചൊവ്വാഴ്ച വടക്കനാട് അംബേദ്ക്കര്‍ വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ബേബിയെന്നയാളെ വാഷ് സഹിതം വനംവകുപ്പ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഷാജിയുടെ കൈവശം തോക്കും മറ്റുമുള്ള കാര്യം വനംവകുപ്പ് അറിയുന്നത്. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ നിര്‍ദേശപ്രകാരമാണ് ചൊവ്വാഴ്ച വൈകീട്ട് വടക്കനാട് പള്ളിവയലില്‍ പുത്തന്‍കുടി ഷാജിയുടെ വീട്ടില്‍ വനംവകുപ്പ് പരിശോധനക്കത്തെിയത്. ഇയാളുടെ വീട്ടില്‍നിന്ന് കള്ളത്തോക്ക്, അഞ്ച് തിരകള്‍, അമ്പതോളം ഈയ്യം ഉണ്ടകള്‍, മാന്‍കൊമ്പ് എന്നിവ കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ വനംവകുപ്പ് ജീപ്പില്‍ കയറ്റുന്ന സമയത്താണ് എ.കെ. കുമാരനും ജിതൂഷും ഒരു സംഘം ആളുകളും ചേര്‍ന്ന് പ്രതിയെ ബലമായി മോചിപ്പിച്ചത്. പിന്നീട് ഷാജിയെ ബന്ധുക്കള്‍ ഇടപെട്ട് ബത്തേരി സ്റ്റേഷനില്‍ ഹാജരാക്കി. ഷാജിയെ ചൊവ്വാഴ്ച രാത്രിതന്നെ പൊലീസ് വനംവകുപ്പിന് കൈമാറി. ഷാജിയെയും ബേബിയെയും അടുത്തദിവസം കോടതിയില്‍ ഹാജരാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. എ.കെ. കുമാരനെയും ജിതൂഷിനെയും ബത്തേരി പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.