മാനന്തവാടി: നഗരത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുണ്ടാക്കിയ വ്യവസ്ഥകള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളികള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസ് ഉപരോധിച്ചു. എം.എല്‍.എ ഒ.ആര്‍. കേളുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനപ്രകാരം ഓരോ ദിവസവും 50 മീറ്റര്‍ ദൂരം പൈപ്പ് ഇടുകയും അതിനു മുകളില്‍ ക്വാറി അവശിഷ്ടങ്ങള്‍ ഇട്ട് നനച്ച് ഒതുക്കി ഗതാഗത യോഗ്യമാക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഇത് കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് ചെയ്യണം. എന്നാല്‍, പ്രവൃത്തി ആരംഭിച്ച മൈസൂരു റോഡില്‍ മൂന്നു ദിവസവും വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. ഇതുമൂലം പ്രവൃത്തി നടന്ന ഭാഗങ്ങളില്‍ പൊടിശല്യം രൂക്ഷമായി. ഇതോടെയാണ് ഉപരോധസമരം നടന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷം ക്വാറി അവശിഷ്ടങ്ങള്‍ ഇടാമെന്നും പ്രശ്നങ്ങള്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും റോഡിലെ കുഴികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ടാറിങ് നടത്തുമെന്നും ഓവര്‍സിയര്‍ സുരേഷ് ഉറപ്പുനല്‍കിയതോടെ 11.30ഓടെ ഉപരോധം അവസാനിപ്പിച്ചു. സമരത്തിന് എം.പി. ശശികുമാര്‍, അന്‍ഷാദ് മാട്ടുമ്മല്‍, കെ. സജീവന്‍, അഡ്വ. റഷീദ് പടയന്‍, വി.എം. റിന്‍റു, പി.ടി. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.