കല്‍പറ്റ: ജലസുരക്ഷ ജീവസുരക്ഷ കാമ്പയിനിന്‍െറ ഭാഗമായി പരിഷത്ത് സംഘടിപ്പിക്കുന്ന ജല സംവാദങ്ങള്‍ക്ക് തുടക്കമായി. കല്‍പറ്റയില്‍ നടന്ന ജില്ല തല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ് നിര്‍വഹിച്ചു. പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ. മനോഹരന്‍ വിഷയമവതരിപ്പിച്ചു. ദേശീയ ശരാശരിയുടെ മൂന്നിരട്ടി മഴ ലഭിക്കുന്ന കേരളം ജലലഭ്യതയിലും ഗുണനിലവാരത്തിലും വലിയ ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെയ്ത്തു വെള്ളം ഭൂമിയിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്നില്ല. വനനശീകരണവും കുന്നിടിക്കലും വയല്‍ നികത്തലും എല്ലാം ഇതിനു കാരണമാണ്. നശിപ്പിക്കപ്പെട്ട കുളങ്ങളും കിണറുകളും അടിയന്തരമായി വീണ്ടെടുത്ത് സംരക്ഷിക്കണം. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്‍െറ അഭാവം ജലസുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നു. ജനങ്ങളുടെ ജല ഉപയോഗ ശീലത്തില്‍ കാതലായ മാറ്റം വരേണ്ടതുണ്ട്. ജല സാക്ഷരത വര്‍ധിപ്പിച്ചുകൊണ്ടേ ഈ ലക്ഷ്യം നേടാനാകൂ. കുടിവെള്ളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കര്‍ശനമായി തടയണം. കുടിവെള്ളത്തിനു ഏറ്റവും മുന്‍ഗണന നല്‍കി ജലനയം രൂപവത്കരിക്കണം. യോഗത്തില്‍ പരിഷത്ത് ജില്ല പ്രസിഡന്‍റ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി. ഇസ്മായില്‍, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്‍റ് കെ. സദാനന്ദന്‍, പരിഷത്ത് നിര്‍വാഹക സമിതി അംഗം പ്രഫ. കെ. ബാലഗോപാലന്‍, പരിഷത്ത് ജില്ല സെക്രട്ടറി ബിജോ പോള്‍, കെ. സച്ചിദാനന്ദന്‍, ജി. ഹരിലാല്‍, കെ.ടി. ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച ജലസംവാദം മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് തേവര, പ്രഫ. കെ. ബാലഗോപാലന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഗ്രാമസഭകളിലും ബോധവത്കരണ ക്ളാസുകള്‍ നടത്താനും ഡിസംബര്‍ 15, 16, 17 തീയതികളില്‍ നടത്തുന്ന ജലസുരക്ഷായാത്ര വിജയിപ്പിക്കും. അഡ്വ. കെ. അരവിന്ദാക്ഷന്‍, പി.ആര്‍. മധുസൂദനന്‍, കെ. ബാലന്‍, കോയസ്സന്‍കുട്ടി, എന്‍.കെ. മാത്യു, റഷീദ്, ബേബി വര്‍ഗീസ്, വാമദേവന്‍ കലാലയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.