പഴശ്ശി സ്മാരക നിര്‍മാണം പാതിവഴിയില്‍

പുല്‍പള്ളി: നിര്‍മാണം തുടങ്ങി ആറു വര്‍ഷം കഴിഞ്ഞിട്ടും പഴശ്ശി സ്മാരക നിര്‍മാണം പാതിവഴിയില്‍. പഴശ്ശി വീരാഹുതിദിനം നവംബര്‍ 30ന് ആചരിക്കാനിരിക്കെ പ്രവൃത്തി വീണ്ടും ആരംഭിച്ചിട്ടുണ്ട്. 1805 നവംബര്‍ 30നാണ് പുല്‍പള്ളി മാവിലാം തോട്ടില്‍ പഴശ്ശിരാജാവ് വീരചരമം പ്രാപിച്ചത്. പഴശ്ശി സ്മാരകമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 20 വര്‍ഷം മുമ്പാണ് രണ്ടരയേക്കര്‍ സ്ഥലം പഴശ്ശി സ്മാരകം നിര്‍മിക്കാനായി ജില്ല പഞ്ചായത്ത് വാങ്ങിയത്. 1996ല്‍ ഇവിടെ കവാടം നിര്‍മിച്ചു. പിന്നീട് മറ്റ് നടപടികളുണ്ടായില്ല. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് സ്മാരക നിര്‍മാണ പ്രവൃത്തി വീണ്ടും തുടങ്ങി. ഇതിന്‍െറ ഭാഗമായി പനമരം ബ്ളോക്ക് പഞ്ചായത്ത് പഴശ്ശി രാജാവിന്‍െറ ശില്‍പം സ്ഥാപിച്ചു. ജില്ല പഞ്ചായത്ത് ഇതിനോടൊപ്പം മ്യൂസിയത്തിനായി കെട്ടിടം പണി ആരംഭിച്ചിരുന്നു. എന്നാല്‍, പണികഴിഞ്ഞിട്ടും തുറന്നുകൊടുക്കാന്‍ നടപടിയുണ്ടായിട്ടില്ല. ഡി.ടി.പി.സിയുടെ പ്രവൃത്തികളും പാതിവഴിയിലാണ്. പഴശ്ശി സ്മാരകം കാണുന്നതിനായി നിരവധി പേര്‍ മാവിലാംതോട്ടില്‍ എത്തുന്നുണ്ട്. പഴശ്ശി ദിനത്തില്‍ പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. അതിന് ഇത്തവണയും മാറ്റമുണ്ടാകില്ളെന്ന തിരിച്ചറിവിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.