കര്‍ഷക പെന്‍ഷന്‍ പുതിയ ഉത്തരവ്: പകുതിയിലധികം ഗുണഭോക്താക്കള്‍ പുറത്താകും

മാനന്തവാടി: സംസ്ഥാനത്ത് നടപ്പാക്കിവരുന്ന കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതോടെ നിലവിലെ ഗുണഭോക്താക്കളില്‍ പകുതിയിലേറെ പേര്‍ പുറത്താകും. ചെറുകിട, നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അനര്‍ഹരെ ഒഴിവാക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ പുതുതായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. ഇത് വയനാട്ടിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും അധികം തിരിച്ചടിയാവുക. ഒന്നര ലക്ഷത്തിനുമേല്‍ വാര്‍ഷിക വരുമാനമുള്ളവരെയും സര്‍ക്കാറില്‍നിന്ന് വേതനം കൈപ്പറ്റുന്നവരെയും പദ്ധതിയില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം. ഇതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. സ്വന്തമായി 10 സെന്‍റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ചെറുകിട നാമമാത്ര പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ നല്‍കി വന്നിരുന്നത്. ജില്ലയില്‍ പതിനായിരത്തിലധികം പേര്‍ക്ക് ഇതുപ്രകാരം പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. നേരത്തേ പ്രതിമാസം 600 രൂപയായിരുന്നത് പുതിയ സര്‍ക്കാര്‍ ഭരണമേറ്റശേഷം 1000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ജൂണില്‍ മാത്രമാണ് വര്‍ധിപ്പിച്ച തുക വിതരണം ചെയ്തത്. പഴയതുള്‍പ്പെടെ ഒമ്പതു മാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ നല്‍കി വരുന്ന പദ്ധതി പ്രകാരമുള്ള ലിസ്റ്റില്‍ അനര്‍ഹര്‍ കയറിക്കൂടിയതായി കണ്ടത്തെിയതിനെതുടര്‍ന്നാണ് അര്‍ഹതാ ലിസ്റ്റ് പുന$ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ മാസം ഏഴിനാണ് ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയത്. പുതിയ നിര്‍ദേശത്തില്‍ അര്‍ഹര്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയില്‍ കൂടിയ വരുമാനം പാടില്ളെന്നും സര്‍ക്കാറില്‍നിന്നുമുള്ള മറ്റു ക്ഷേമപെന്‍ഷനുകള്‍ വാങ്ങിക്കരുതെന്നും നിര്‍ദേശമുണ്ട്. എന്നാല്‍, അഞ്ചേക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകന്‍ കൃഷിയിലൂടെ വരുമാനമില്ളെങ്കില്‍ കൂടി റവന്യൂവകുപ്പില്‍നിന്ന് ഇത്തരം വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത് പ്രായോഗികമല്ളെന്നാണ് ആരോപണം. അതോടൊപ്പം ആധാര്‍ കാര്‍ഡുമായി പെന്‍ഷന്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശവുമുണ്ട്. പുതിയ നിര്‍ദേശങ്ങള്‍ പ്രായോഗികമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായാല്‍ നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന വരില്‍നിന്ന് നല്ളൊരു ശതമാനം പേരും പട്ടികക്ക് പുറത്താവും. പെന്‍ഷന്‍ പറ്റുന്നവര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് മറ്റു വരുമാനമാര്‍ഗമില്ളെന്ന് കണ്ടത്തെിയാല്‍ പെന്‍ഷന്‍ തുടര്‍ന്നും നല്‍കാമെന്ന അനുകൂല ഘടകമെഴിച്ചാല്‍ നിലവിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. വിലത്തകര്‍ച്ചയും ഉല്‍പാദന കുറവുംമൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ക്കാണ് പുതിയ ഉത്തരവ് കൂടുതല്‍ തിരിച്ചടിയാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.