ഗൂഡല്ലൂര്‍: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുണ്ടായ പണമിടപാടിന് നിയന്ത്രണമേര്‍പ്പെടുത്തിയത് യാത്രക്കാരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. പണലഭ്യത കുറഞ്ഞതും ബാങ്കുകളില്‍ പണമിടപാടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. ചെരുപ്പുകട, തുണിക്കട എന്നിവിടങ്ങളിലെല്ലാം 75 ശതമാനത്തിലേറെ കച്ചവടം കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു. ബാങ്കില്‍നിന്ന് നേരിട്ട് പണം പിന്‍വലിക്കാന്‍ 10,000 രൂപ വരെ ആവാം. എന്നാല്‍, എ.ടി.എം വഴി പിന്‍വലിക്കുന്നത് 2000 രൂപയാക്കി കുറച്ചതാണ് ജനങ്ങളുടെ കൈയില്‍ പണലഭ്യതകുറയാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. ആളുകള്‍ സ്വര്‍ണാഭരണവുമായി ബാങ്കിലത്തെിയപ്പോള്‍ 10,000 രൂപക്കു മുകളില്‍ ലഭിക്കില്ളെന്ന് ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും കൈമലര്‍ത്തി. ഇതിനിടെ, പഴയ നോട്ടുകള്‍ ബാങ്കിലടക്കാനുള്ള ജനങ്ങളുടെ തിരക്ക് എല്ലാ ബാങ്കുകള്‍ക്ക് മുന്നിലും കാണാമായിരുന്നു. ഗൂഡല്ലൂര്‍ എസ്.ബി.ഐക്കു മുന്നില്‍ നാലു മണിക്ക് ശേഷമുണ്ടായ തിരക്ക് കണക്കിലെടുത്ത് ടോക്കന്‍ നല്‍കിയാണ് ക്യൂവില്‍ നിന്നവരുടെ പണം സ്വീകരിച്ചത്. ഇന്ത്യന്‍ ബാങ്കിനു മുന്നിലും വന്‍ തിരക്കാണ് കാണപ്പെട്ടത്. ഓവാലി പഞ്ചായത്തിലെ തൊഴിലാളികളാണ് ഇന്ത്യന്‍ ബാങ്കിനു മുന്നില്‍ കൂടുതല്‍ എത്തിയത്. കൂടുതല്‍ തുക ഡെപ്പോസിറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കണ്ടത്തെി അവര്‍ മുഖേന പണം മാറ്റാനും ശ്രമിക്കുന്നുണ്ട്. പലിശക്ക് വായ്പ കൊടുക്കുന്നവരാണ് കൂടുതലും ഇത്തരത്തില്‍ ഇടപാടിന് ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.