സുല്‍ത്താന്‍ ബത്തേരി: തേലമ്പറ്റയില്‍ വരള്‍ച്ചമൂലം നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തരമായി സഹായമത്തെിക്കുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. ചെയര്‍മാന്‍െറ നേതൃത്വത്തില്‍ നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. വിള നശീകരണ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഹെക്ടറിന് 100 രൂപ അടക്കുന്ന കര്‍ഷകര്‍ക്ക് 12,500 രൂപ വരെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഹെക്ടറിന് 3500 രൂപ വീതം പ്രകൃതിക്ഷോഭ ഫണ്ട്, കൂലിയിളവ് ഇനത്തില്‍ ഏക്കറിന് 2500 രൂപ, സംസ്ഥാന സര്‍ക്കാറിന്‍െറ സുസ്ഥിര വികസ ഫണ്ടില്‍നിന്ന് 1500 രൂപ എന്നിവയും ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ശനിയാഴ്ച വൈകീട്ട് ജനപ്രതിനിധികള്‍, മൈനര്‍ ഇറിഗേഷന്‍, കൃഷി എന്നീ വകുപ്പു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കര്‍ഷകരുടെ യോഗം ചേരും. പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചെലവില്‍ കുളം നിര്‍മിച്ചുനല്‍കാനും നടപടി സ്വീകരിക്കും. ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ ജിഷ ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എല്‍. സാബു, എല്‍സി പൗലോസ്, ബാബു അബ്ദുറഹിമാന്‍, പി.കെ. സുമതി, ജയപ്രകാശ് തേലമ്പറ്റ, ബിന്ദു രാജു, ടിന്‍റു രാജന്‍, ബിന്ദു സുധീര്‍ ബാബു, സുമിന എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.