സുല്‍ത്താന്‍ ബത്തേരി: ബീനാച്ചിയില്‍ ബേക്കറി കെട്ടിടത്തിനു നേരെ വീണ്ടും സാമൂഹിക വിരുദ്ധരുടെ ആക്രമണം. പറമ്പത്ത് മനാഫിന്‍െറ അര്‍ഫാസ് ബേക്കറിയാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ബേക്കറി ആക്രമിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. കെട്ടിടത്തിന്‍െറ ചുമരില്‍ കരിഓയില്‍ പൂശുകയും മേല്‍ക്കൂരയിലെ ഓടുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടാം തവണയാണ് ഈ ബേക്കറി ആക്രമിക്കപ്പെടുന്നത്. മനാഫിന്‍െറ വീടിനു നേരെയും മുമ്പ് ആക്രമണമുണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രതികളെ കണ്ടത്തൊന്‍ സാധിച്ചിട്ടില്ല. ബേക്കറി കെട്ടിടത്തിന് തൊട്ടടുത്താണ് മനാഫും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. കഴിഞ്ഞ സപ്റ്റംബര്‍ 21നാണ് ആദ്യം ആക്രമണമുണ്ടായത്. രാത്രി വീടിന്‍െറ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചുമരില്‍ കരിഓയില്‍ പൂശുകയും ചെയ്തു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിന് തീയിടുകയും ചെയ്തിരുന്നു. അന്നുതന്നെ ബേക്കറിയുടെ വാതില്‍ തകര്‍ത്ത് കടക്കുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഒന്നര മാസത്തിനു ശേഷം വീടിന്‍െറ വാതിലിന് തീയിട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ബീനാച്ചി യൂനിറ്റ് ഞായറാഴ്ച ഉച്ചവരെ കടകളടച്ച് ഹര്‍ത്താലാചരിച്ചു. ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.