ചേകാടി പാലംപണി വീണ്ടും നിലച്ചു

പുല്‍പള്ളി: ചേകാടി പാലത്തിന്‍െറ പണികള്‍ വീണ്ടും നിലച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പാലത്തിന്‍െറ ഉദ്ഘാടനം നടത്താന്‍ നീക്കംനടത്തിയിരുന്നു. എന്നാല്‍, അപ്രോച് റോഡിന്‍െറ പണികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് ഉദ്ഘാടനം നടന്നില്ല. പാലത്തിന്‍റ മുഴുവന്‍പണികളും തീര്‍ക്കാതെ ഉദ്ഘാടനം നടത്തിയാല്‍ തടയുമെന്ന് സി.പി.എം ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് ഉദ്ഘാടനം മാറ്റിവെച്ചു. ഉദ്ഘാടനം മുടങ്ങിയതോടെ പണികളും നിലച്ചു. കഴിഞ്ഞ ഒരുമാസത്തിലേറെയായി അപ്രോച് റോഡ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ചെയ്തിട്ടില്ല. അപ്രോച് റോഡില്‍ മണ്ണ് നിരത്തിയിട്ടിരിക്കുകയാണ്. മഴ പെയ്യുന്നതോടെ റോഡ് ചളിക്കുളമാകുന്നു. മഴയില്ളെങ്കില്‍ ഈവഴി വാഹനങ്ങള്‍ കടന്നുപോകും. അപ്രോച് റോഡിന്‍െറ പണി ഇനിയും വൈകിയാല്‍ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുസ്സഹമാകും. കേരള, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ ഉതകുന്ന പാലമാണിത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് പാലത്തിന് തറക്കല്ലിട്ടത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പണി നടത്തി. 10 കോടിയോളം രൂപ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. പാലംപണി പൂര്‍ത്തിയാകുന്നതോടെ മൈസൂരുവുമായി പുല്‍പള്ളി മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. കര്‍ണാടകയില്‍നിന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനും പാലം സഹായകമാകും. ഇനി കുറഞ്ഞപണികള്‍ മാത്രമേയുള്ളൂ. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.